Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോവിഡ്​ മരണം:...

കോവിഡ്​ മരണം: എറണാകുളത്ത്​ 4000 കവിഞ്ഞു, ജില്ലയിലെ നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ ഉയർന്നു

text_fields
bookmark_border
covid death
cancel

കൊ​ച്ചി: ക​ണ​ക്കി​ൽ​പെ​ടാ​ത്ത കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ര​ണ​നി​ര​ക്കി​ൽ ര​ണ്ടാ​മ​തെ​ത്തി ജി​ല്ല. മ​ര​ണ​നി​ര​ക്ക് 0.73 എ​ന്ന നി​ല​യി​ലേ​ക്കും ഉ‍യ​ർ​ന്നു. സം​സ്ഥാ​ന ശ​രാ​ശ​രി 0.71ആ​ണ്.1450 മ​ര​ണ​ങ്ങ​ളാ​ണ് അ​പ്പീ​ൽ​വ​ഴി പു​തു​താ​യി പ​ട്ടി​ക​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് അ​പ്പീ​ൽ​വ​ഴി കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഇ​തി​നു​ശേ​ഷം ഉ​ൾ​പ്പെ​ടു​ത്തി​യ​വ​കൂ​ടി ചേ​ർ​ത്ത് നി​ല​വി​ൽ 4489 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് മ​ര​ണ​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​പേ​ക്ഷ ഇ​പ്പോ​ഴും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ മ​ര​ണം അ​തി​വേ​ഗം 5000 ക​ട​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ടി​വ് കേ​സു​ക​ളും ക്വാ​റ​ൻ​റീ​നും ഉ​ള്ള​ത് ജി​ല്ല​യി​ലാ​ണ്. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​ണ് ജി​ല്ല​യി​ൽ. ക്വാ​റ​ൻ​റീ​ന് ശേ​ഷ​മു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ പ​രി​ശോ​ധ​ന​യും നേ​ർ​പ​കു​തി​യാ​ണ്. പ​തി​നാ​യി​ര​ത്തോ​ളം പ​രി​ശോ​ധ​ന​ക​ളാ​ണ് പ്ര​തി​ദി​നം ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് കു​റ​ഞ്ഞെ​ങ്കി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​ണ്. കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​യി സ്ഥി​രീ​ക​രി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​ന​ർ​നി​ശ്ച​യി​ച്ച​തോ​ടെ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റോ​ടെ ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ 100 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

919 പേർക്ക് കോവിഡ്

കൊ​ച്ചി: ജി​ല്ല​യി​ൽ 919 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് 915പേ​രും രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഉ​റ​വി​ട​മ​റി​യാ​ത്ത മൂ​ന്നു​പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ക്കും രോ​ഗം​ബാ​ധി​ച്ചു. 826പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1236പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 34009 ആ​ണ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 8534 ആ​ണ്. സ​ർ​ക്കാ​ർ സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ 11449 സാ​മ്പി​ളു​ക​ൾ​കൂ​ടി പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 8.03 ശ​ത​മാ​നം. 2119 ഡോ​സ് വാ​ക്സി​നാ​ണ് ഞ​യ​റാ​ഴ്​​ച വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death
News Summary - Covid death exceeds 4000 in Ernakulam
Next Story