കോവിഡ്: എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകൾ അടച്ചു
text_fieldsകൊച്ചി: മുഴുവന്‍ വാര്‍ഡും കണ്ടെയ്ൻമെൻറ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് കീഴ്മാട് പഞ്ചായത്തിലാണ്. 43 ശതമാനമാണ് പഞ്ചായത്തിലെ നിരക്ക്.
കണ്ടെയ്ൻമെൻറ് സോണുകളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ഇതുമായി പൊതുജനം സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.
വിവാഹങ്ങള്‍ക്ക് പരമാവധി 20 പേരും മരണാനന്തര ചടങ്ങുകളില്‍ 10 പേരും മാത്രമേ ഒരു സമയം പങ്കെടുക്കാവൂ. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ചു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാർസല്‍ വിതരണം മാത്രമേ അനുവദിക്കൂ. അവശ്യസര്‍വിസുകള്‍ പ്രവൃത്തിക്കാം.
ജനങ്ങളുടെ ഉപജീവനം മാര്‍ഗം മുടങ്ങുന്ന വിധത്തില്‍ ജോലിക്കായി പോകുന്നവരെ തടയില്ല. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴിലുടമയുടെ കത്തോ കൈയില്‍ കരുതിയിരിക്കണം.
മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താവൂ. റമദാന് വ്രതത്തിെൻറ ഭാഗമായുള്ള നോമ്പുതുറ വീടുകളില്‍ തന്നെ നടത്തണം. പ്രാര്‍ഥനക്ക് മാത്രം പള്ളിയില്‍ സമൂഹ അകലം പാലിച്ച് പ്രവേശിക്കുക.
പള്ളികളില്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കരുത്. കണ്ടെയ്മെൻറ് സോണുകളിലെ വ്യവസായ ശാലകള്‍, ഫാക്ടറികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. അവിടുത്തെ തൊഴിലാളികള്‍ ഫാക്ടറി വളപ്പിൽ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം.
ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടെയ്മെൻറ് സോണുകളില്‍ തൊട്ടടുത്ത ദിവസം വൈകീട്ട് ആറുമുതല്‍ ഈ നിയന്ത്രണം പ്രാബല്യത്തില്‍ വരും. കണ്ടെയ്ൻമെൻറ് സോണുകളില്‍ ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമായിരിക്കും ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.