അർബുദ രോഗിയുടെ വീട്ടിലേക്ക് കുടിവെള്ളം: ഉറപ്പ് പാലിക്കാത്ത ജല അതോറിറ്റിക്ക് മനുഷ്യാവകാശ കമീഷെൻറ വിമർശനം
text_fieldsകൊച്ചി: അർബുദ രോഗം ബാധിച്ച വ്യക്തിയുടെ വീട്ടിലേക്ക് പുതിയ ലൈൻ സ്ഥാപിച്ച് കുടിവെള്ളം നൽകാമെന്ന് ഒരു വർഷം മുമ്പ് മനുഷ്യാവകാശ കമീഷന് ഉറപ്പു നൽകിയ ജല അതോറിറ്റി ഇതുവരെ നടപടി സ്വീകരിക്കാത്തത് ഖേദകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കടവന്ത്ര കെ.പി. വള്ളോൻ റോഡിലെ ശക്തി ലൈനിൽ കുടിവെള്ളം ഉറപ്പാക്കുമെന്നാണ് 2020 ഡിസംബർ നാലിന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ കമീഷന് ഉറപ്പു നൽകിയത്. കേസ് വീണ്ടും പരിഗണിച്ച സാഹചര്യത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജല അതോറിറ്റിയെ വിമർശിച്ചത്.
പരാതിക്കാരൻ താമസിക്കുന്ന ശക്തി ലൈനിൽ ജല വിതരണം ചെയ്യുന്നത് തമ്മനം പമ്പ് ഹൗസിൽ നിന്നാണെന്നും ശക്തി ലൈൻ തമ്മനം പമ്പ് ഹൗസിന്റെ ഏറ്റവും അവസാന ഭാഗമാണെന്നും ജല അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഉപയോഗം കൂടുന്ന സമയങ്ങളിൽ ജല ലഭ്യത കുറയും.
പെരുമാനൂർ പമ്പ് ഹൗസിൽനിന്നും വരുന്ന പൈപ്പിൽനിന്ന് പുതിയ ലൈൻ ഇട്ട് പരാതി പരിഹരിക്കാമെന്നായിരുന്നു ഉറപ്പ്. റോഡ് മുറിക്കാനും അത് പൂർവ സ്ഥിതിയിലാക്കാനും ആവശ്യമായ ഫണ്ട് നഗരസഭയിൽ നിന്നും കണ്ടെത്താമെന്നും ജല അതോറിറ്റി കമീഷനെ അറിയിച്ചിരിക്കുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല. പരാതിക്കാരെൻറ വീട്ടിൽ എത്രയും വേഗം ജല ലഭ്യത ഉറപ്പാക്കണമെന്ന് കമീഷൻ പള്ളിമുക്ക് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.