നിയമസഭ െതരഞ്ഞെടുപ്പ് തോൽവി സി.പി.എം നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത
text_fieldsകൊച്ചി: നിയമസഭ െതരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ലയിൽ വീഴ്ച വരുത്തിയ സി.പി.എം നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താൻ നേരേത്ത ഗോപി കോട്ടമുറിക്കൽ, കെ.ജെ. ജേക്കബ്, സി.എം. ദിനേശ്മണി, പി.എം. ഇസ്മായിൽ എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടിൽ പാർട്ടി നേതാക്കളുടെ വീഴ്ചകൾ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണിശങ്കർ, എൻ.സി. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.എൻ. സുന്ദരൻ, വി.പി. ശശീന്ദ്രൻ, പി.കെ. സോമൻ, ഏരിയ സെക്രട്ടറിമാരായ പി. വാസുദേവൻ, പി.എം. സലിം, ഷാജു ജേക്കബ്, കെ.ഡി. വിൻസെൻറ് എന്നിവരോട് വിശദീകരണം തേടാൻ തീരുമാനിച്ചത്
ഈ മാസം 15ന് പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുമ്പ് നടപടിയെടുക്കാനാണ് നീക്കം. തൃപ്പൂണിത്തുറയിൽ എം. സ്വരാജിെൻറ തോൽവിയെ പാർട്ടി ഗൗരവത്തോടെയെടുത്തിരുന്നു. പാർട്ടി വിജയം പ്രതീക്ഷിച്ച മണ്ഡലമാണ്.
എന്നാൽ, പാർട്ടി നേതൃത്വം ഇവിടെ വേണ്ടപോലെ പ്രവർത്തിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപോലും വോട്ട് ചോർച്ചയുണ്ടായെന്നാണ് കമീഷെൻറ വിലയിരുത്തൽ.
അതുപോലെ തൃക്കാക്കരയിൽ ഡോ. ജേക്കബിെൻറ സ്ഥാനാർഥിത്വം പാർട്ടിയിലെ പല നേതാക്കളും അംഗീകരിച്ചിരുന്നില്ല. പാർട്ടിയുടെ പൂർണ പിന്തുണ അദ്ദേഹത്തിനും ലഭിച്ചില്ല.
പിറവത്തെ എൽ.ഡി.എഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെതിരെ കൂത്താട്ടുകളും ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വാട്സ്ആപ്പ് പോസ്റ്റ് ഇട്ടത് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. പെരുമ്പാവൂരിലും പരാജയത്തിന് പാർട്ടി നേതാക്കളുടെ പ്രവർത്തനത്തിലെ നിർജീവാവസ്ഥ കാരണമായി.
ചൊവ്വാഴ്ച രാവിലെ മുതൽ നടന്ന മാരത്തൺ യോഗത്തിലാണ് റിപ്പോർട്ട് ചർച്ച ചെയ്തത്. രാവിലെ നടന്ന ജില്ല സെക്രട്ടേറിയറ്റിലും ഉച്ചതിരിഞ്ഞ് നടന്ന ജില്ല കമ്മിറ്റിയിലും പാർട്ടി ആക്ടിങ് സെക്രട്ടറി എം. വിജയരാഘവൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.