തൃക്കാക്കരയിൽ ഡെങ്കി ബാധിതർ കൂടുന്നു
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിൽ വിവിധ വാർഡുകളിലായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹെൽത്ത് സെന്ററിന് കീഴിലെ ഒമ്പതു വാർഡുകളിൽ 70 പേരാണ് ഡെങ്കി ബാധിതരെങ്കിൽ കാക്കനാട് ഫാമിലി ഹെൽത്ത് സെന്ററിനും കെന്നഡിമുക്ക് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനും കീഴിലുള്ള വാർഡുകളിൽ 50ൽപരം പേരാണ് നിലവിൽ ഡെങ്കി ബാധിതർ.
കെന്നഡിമുക്ക് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനു കീഴിൽ 25 വാർഡുകളും കാക്കനാട് ഫാമിലി ഹെൽത്ത് സെന്ററിനു കീഴിൽ ഒമ്പത് വാർഡുകളുമാണ് ഉള്ളത്. ഹൗസിങ് ബോർഡ് വാർഡിൽ മാത്രം ഡെങ്കി ബാധിതർ 37 ആയി.
രണ്ടര വയസ്സുകാരി ദുർഗ മനോജ് ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഇടച്ചിറ വാർഡിലും ഏറ്റവും കൂടുതൽ ഡെങ്കി ബാധിച്ച ഹൗസിങ് ബോർഡ് വാർഡിലും ഞായറാഴ്ച മെഡിക്കൽ ഓഫിസർ ജെ.പി.എച്ച്.എൻ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.