വികസന നയരേഖ: പൊതുജനാഭിപ്രായം സമാഹരിക്കാൻ വെബ്പേജുമായി സി.പി.എം
text_fieldsകൊച്ചി: നവകേരള സൃഷ്‌ടിക്കുള്ള സി.പി.എം വികസന നയരേഖയെക്കുറിച്ച് പൊതുജനാഭിപ്രായം സമാഹരിക്കാനുള്ള വെബ്‌പേജ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. എറണാകുളം ലെനിൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് അധ്യക്ഷത വഹിച്ചു. കേരള വികസനത്തെക്കുറിച്ചുള്ള ചർച്ച ജനകീയമാകണമെന്ന് വെബ്‌പേജ് പ്രകാശനം ചെയ്‌ത് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക വിദ്യാവികാസം ഉപയോഗപ്പെടുത്തി ഉൽപാദനം വർധിപ്പിച്ച് അത് നീതിയുക്തമായി വിതരണം ചെയ്യുകയെന്നതാണ് നയരേഖയുടെ ലക്ഷ്യം. നവലിബറൽ നയങ്ങൾക്ക് ബദലുകൾ സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെയും എൽ.ഡി.എഫിലെ മറ്റ് കക്ഷികളുടെയും അഭിപ്രായംകൂടി കണക്കിലെടുത്താവും മുന്നണിയുടെ വികസന രേഖയായി ഇത് മാറ്റുക. തുടർന്ന് ഇത് സർക്കാറിന്റെ വികസന നയമാകുമെന്നും അദ്ദേഹം പറഞ്ഞു. www.cpimkerala.org വെബ്‌സൈറ്റിൽ നവകേരള കാഴ്‌ചപ്പാട് എന്ന ലിങ്കിൽ നയരേഖ വായിക്കാം. അതിനു താഴെ അഭിപ്രായം രേഖപ്പെടുത്താം. ഒരാൾക്ക് ഒന്നിലേറെ തവണ അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.