കാക്കനാട്ടേക്ക് മെട്രോ റെയിൽ സ്ഥല വില നൽകാൻ 25 കോടി ആവശ്യപ്പെട്ട് എറണാകുളം ജില്ല ഭരണകൂടം
text_fieldsകാക്കനാട്: കാക്കനാട്ടേക്ക് മെട്രോ റെയിൽ നീട്ടുന്നതിനായി കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജങ്ഷൻ വരെ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകൾക്ക് വിലനൽകാൻ 25 കോടി കൂടി ആവശ്യപ്പെട്ട് ജില്ല ഭരണകൂടം. ഇവിടത്തെ സ്ഥലമെടുപ്പിനായി നേരത്തേ 33 കോടി അനുവദിച്ചിരുന്നു. 25 കോടികൂടി ലഭിച്ചാൽ മെട്രോ റെയിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉടമകളുടെ സ്ഥലവില പൂർണമായും നൽകാൻ കഴിയുമെന്ന് ജില്ല ഭരണകൂടം കെ.എം.ആർ.എല്ലിനുനൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ ഏറ്റെടുത്ത സ്ഥലങ്ങളിൽ കാക്കനാട്, വാഴക്കാല വില്ലേജ് പരിധികളിലായി വില നൽകാനുള്ള ഉടമകൾക്കും 25 കോടിയിൽനിന്ന് നൽകാനാകും. കാക്കനാട് വാഴക്കാല വില്ലേജുകളിലെ സ്ഥല ഉടമകൾക്ക് നൽകാൻ 69 കോടിയാണ് ഒടുവിൽ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.