ഡയാലിസിസ് രോഗികള്‍ക്ക് ജില്ല പഞ്ചായത്തിന്റെ കൈത്താങ്ങ്
text_fieldsകൊച്ചി: എറണാകുളം ജില്ല പഞ്ചായത്തിെൻറ കീഴില്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ സഹായ പദ്ധതി രൂപവത്കരിച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സ സഹായമായി വര്‍ഷം 48,000 രൂപക്കാണ് അര്‍ഹതയെന്ന് പദ്ധതി വിശദീകരിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് പറഞ്ഞു.
ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ അതത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വഴി പാലിയേറ്റിവ് കെയര്‍ നഴ്സ് അല്ലെങ്കില്‍ ആശ വര്‍ക്കര്‍ മുഖേന മെഡിക്കല്‍ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. മേയ് 10ന് മുമ്പ് അപേക്ഷ നല്‍കണം. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിക്ക് അര്‍ഹത. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ്് ചുമതല.
2.88 കോടി രൂപയാണ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. ഒരു രോഗിക്ക് ആഴ്ചയില്‍ ഒരു ഡയാലിസിസിന് 1000 രൂപ നല്കുന്നതില് 750 രൂപ ജില്ല പഞ്ചായത്തും 250 രൂപ ഗ്രാമ പഞ്ചായത്തുമാണ് നല്‍കുന്നത്. രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന മുറയ്ക്ക് അതത് സ്വകാര്യ ആശുപത്രികള്‍ ബില്ലുകള്‍ സാഷ്യപ്പെടുത്തി നല്കുന്നതനുസരിച്ച് ഈ ബില്ലുകള്‍ ആശുപത്രികള്‍ക്ക് കൈമാറും.
ഏപ്രില്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ മുതലാണ് ഡയാലിസിസ് ആനുകൂല്യം നല്‍കുകയെന്ന് ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.