Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജില്ല സ്കൂൾ കായികമേള;...

ജില്ല സ്കൂൾ കായികമേള; കിരീടമുറപ്പിച്ച് കോതമംഗലം

text_fields
bookmark_border
ജില്ല സ്കൂൾ കായികമേള; കിരീടമുറപ്പിച്ച് കോതമംഗലം
cancel

കോ​ത​മം​ഗ​ലം: കൗ​മാ​ര താ​ര​ങ്ങ​ള്‍ ട്രാ​ക്കു​വാ​ണ ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള ര​ണ്ടു ദി​നം പി​ന്നി​ടു​മ്പോ​ൾ കി​രീ​ട​മു​റ​പ്പി​ച്ച് ആ​തി​ഥേ​യ​ർ. ആ​തി​ഥേ​യ​രാ​യ കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല മെ​ഡ​ൽ വേ​ട്ട​യി​ലും പോ​യ​ന്‍റ്​ നി​ല​യി​ലും ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ര​ണ്ടാം ദി​നം 11 സ്വ​ര്‍ണം കൂ​ടി നേ​ടി​യ ആ​തി​ഥേ​യ​ർ 249 പോ​യ​ന്‍റു​ക​ള്‍ നേ​ടി കി​രീ​ട​മു​റ​പ്പി​ക്കു​ക​യാ​ണ്. ആ​കെ 28 സ്വ​ര്‍ണ​വും 29 വെ​ള്ളി​യും 16 വെ​ങ്ക​ല​വും ഉ​പ​ജി​ല്ല​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്. ഏ​ഴ്​ സ്വ​ര്‍ണ​വും മൂ​ന്ന്​ വെ​ള്ളി​യും ഒ​മ്പ​ത്​ വെ​ങ്ക​ല​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ങ്ക​മാ​ലി​ക്ക് 65 പോ​യ​ന്‍റാ​ണു​ള്ള​ത്. 50 പോ​യ​ന്‍റു​ള്ള വൈ​പ്പി​ന്‍ ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്- നാ​ല്​ വീ​തം സ്വ​ര്‍ണ​വും വെ​ങ്ക​ല​വും അ​ഞ്ച്​ വെ​ള്ളി​യും.

നോ​ര്‍ത്ത് പ​റ​വൂ​രി​ന്‍റെ (40) നാ​ലാം സ്ഥാ​ന​ത്തി​ന് ഇ​ള​ക്ക​മി​ല്ല. ആ​ദ്യ​ദി​നം അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്ന ആ​ലു​വ​യെ (37) പി​ന്നി​ലാ​ക്കി പെ​രു​മ്പാ​വൂ​ര്‍ (37) ഒ​രു​പ​ടി കൂ​ടി മു​ന്നി​ലെ​ത്തി. തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ല ഒ​ഴി​കെ 13 ടീ​മു​ക​ളും സ്വ​ര്‍ണ​പ​ട്ടി​ക​യി​ലു​ണ്ട്.

സ്‌​കൂ​ള്‍ പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ല്‍ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യ മാ​ര്‍ബേ​സി​ല്‍ എ​ച്ച്.​എ​സ്.​എ​സി​ന്‍റെ​യും (121) കീ​ര​മ്പാ​റ സെ​ന്‍റ്​ സ്റ്റീ​ഫ​ന്‍സ് എ​ച്ച്.​എ​സ്.​എ​സി.​ന്‍റെ​യും (67) ചി​റ​കി​ലേ​റി​യാ​ണ് കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യു​ടെ തേ​രോ​ട്ടം. 15 സ്വ​ര്‍ണ​വും 12 വെ​ള്ളി​യും 10 വെ​ങ്ക​ല​വു​മാ​ണ് മാ​ര്‍ബേ​സി​ലി​ന്‍റെ സ​മ്പാ​ദ്യം. സെ​ന്‍റ്​ സ്റ്റീ​ഫ​ന്‍സി​ന് എ​ട്ട് വീ​തം സ്വ​ര്‍ണ​വും വെ​ള്ളി​യും മൂ​ന്ന്​ വെ​ങ്ക​ല​വു​മു​ണ്ട്. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ ​േസ​ക്ര​ഡ് ഹേ​ര്‍ട്ട് ഓ​ര്‍ഫ​നേ​ജ് എ​ച്ച്.​എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. നാ​ല്​ സ്വ​ര്‍ണ​വും ര​ണ്ട്​ വെ​ള്ളി​യും മൂ​ന്ന്​ വെ​ങ്ക​ല​വു​മ​ട​ക്കം 29 പോ​യ​ന്‍റ്. വൈ​പ്പി​ന്‍ നാ​യ​ര​മ്പ​ലം ബി.​വി.​എ​ച്ച്.​എ​സ് 26, പെ​രു​മ്പാ​വൂ​ര്‍ വെ​സ്റ്റ് വെ​ങ്ങോ​ല ശാ​ലേം എ​ച്ച്.​എ​സ് 14, ഗ​വ. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മാ​തി​ര​പ്പി​ള്ളി 14, കോ​ത​മം​ഗ​ലം കീ​ര​മ്പാ​റ സെ​ന്‍റ്​ സ്റ്റീ​ഫ​ന്‍സ് ഗേ​ള്‍സ് എ​ച്ച്എ​സ് 12, മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല എ​ച്ച്.​എ​സ്.​എ​സ് 12, നോ​ര്‍ത്ത് പ​റ​വൂ​ര്‍ കൂ​ന​മ്മാ​വ് സെ​ന്‍റ്​ ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് 11, നോ​ര്‍ത്ത് പ​റ​വൂ​ര്‍ കൂ​ന​മ്മാ​വ് സെ​ന്‍റ്​ ഫി​ലോ​മി​നാ​സ് എ​ച്ച്.​എ​സ്.​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളാ​ണ് യ​ഥാ​ക്ര​മം നാ​ലു​മു​ത​ല്‍ പ​ത്തു​വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍.

വൈ​കീ​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ന്ന​ലെ നി​ശ്ച​യി​ച്ച എ​ല്ലാ ഫൈ​ന​ലു​ക​ളും പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ല. സീ​നി​യ​ര്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ 400 മീ​റ്റ​ര്‍ ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 39 ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്നാ​ണ് ഫൈ​ന​ല്‍. നി​ശ്ച​യി​ച്ച​തി​ലും വൈ​കി​യാ​ണ് വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. 100 മീ​റ്റ​ര്‍ ഹീ​റ്റ്‌​സി​ന് തൊ​ട്ടു​പി​ന്നാ​ലെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി​യ​ത് പ​ല താ​ര​ങ്ങ​ളെ​യും ബാ​ധി​ച്ചു. പ​ല​രും പ​രി​ക്കോ​ടെ​യാ​ണ് ട്രാ​ക്ക് വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam District School Sports Fair
News Summary - District School Sports Fair
Next Story