കൂവപ്പടി പഞ്ചായത്തിൽ പനി പടരുമ്പോള്‍ ഡോക്ടര്‍മാര്‍ അവധിയില്‍
text_fieldsപെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പനി പടരുമ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും പഞ്ചായത്തും ആരോഗ്യ വിഭാഗവും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം. പ്രദേശത്ത് ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍ പനി എന്നിവ പടരുകയാണ്. എന്നാല്‍, മണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ കോടനാട് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് പ്രതിസന്ധിയായി മാറുന്നു. നാല് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ അവധിയിലാണ്.
എലിപ്പനി ബാധിച്ച ഒരാള്‍ കോലഞ്ചേരി ആശുപത്രിയിലും രോഗബാധിതരായ കുറേ പേർ പെരുമ്പാവൂര്‍, അങ്കമാലി, കോലഞ്ചേരി, കാലടി ഭാഗങ്ങളിലെ വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ പനിയും മറ്റു രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ദീര്‍ഘനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്.
കൊതുക് നശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കാത്തത് രോഗ വ്യാപനത്തിന് കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിറകളിലും പൊതു കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാന്‍ കാരണമായി മാറുകയാണ്. ഓടകളും പരിസരവും ശുചീകരിക്കുക, ഫോഗിങ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുയർന്നിട്ടും പഞ്ചായത്ത് നടപടികൾ സ്വീരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോടനാട് ആരോഗ്യകേന്ദ്രം, വിവിധ ഹെല്‍ത്ത് സെന്ററുകള്‍, ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. ഡോക്ടര്‍മാരുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.