മരടിലും കുമ്പളത്തും കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsമരട്: മരട്, കുമ്പളം പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍. ദിവസങ്ങളായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് പറഞ്ഞ് മരട് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തില്‍ എറണാകുളം വാട്ടര്‍ അതോറിറ്റി ചീഫ് എൻജിനീയറെ തടഞ്ഞു െവച്ചു.
പമ്പിങ് തുടങ്ങുന്ന മുറയ്ക്ക് മരടിന് മുമ്പ് കിട്ടിയിരുന്ന 15 എം.എല്‍.ഡി വെള്ളം രാത്രിയോടെ പമ്പുകളുടെ പണി പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കാമെന്ന് ചീഫ് എൻജിനീയര്‍ ടി.എസ്. സുധീര്‍ രേഖാമൂലം നല്കിയ ശേഷമാണ് മണിക്കൂറുകളോളം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
കുമ്പളം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങളും, ബ്ലോക്ക് മെമ്പറും നെട്ടൂരിലുള്ള പമ്പിങ്ങ് സ്റ്റേഷനില്‍ അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. കുമ്പളം പഞ്ചായത്തിന് ലഭിക്കേണ്ട 16 എം.എല്‍.ഡി വെള്ളത്തിന് പകരം ആറ് എം.എല്‍.ഡി മാത്രമാണ് ഒരുവര്‍ഷമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. പാഴൂര്‍ പദ്ധതിയുടെ തുടക്കത്തില്‍ കുമ്പളം, മരട് പഞ്ചായത്തുകളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ കോര്‍പറേഷനിലും മറ്റു പഞ്ചായത്തുകളിലേക്കും നല്കുന്നു. മറ്റു പ്രദേശത്തേക്ക് വെള്ളം തിരിച്ച് വിടുന്നത് ഈ പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും അംഗങ്ങള്‍ പറഞ്ഞു. പണികള്‍ തിങ്കളാഴ്ച്ച തന്നെ തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് ശേഷം പാമ്പിങ് തുടങ്ങുമെന്ന് അസി.എൻജിനീയര്‍ ഫാത്തിമ തസ്നി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.