ഒക്കലിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണം -പൗരസമിതി
text_fieldsപെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിൽ പ്രതിഷേധം.
കവലയില്‍നിന്ന് പഞ്ചായത്തിലേക്ക് പോകുന്ന റോഡിന്റെ ഇടത് ഭാഗത്ത് ആള്‍ത്താമസമില്ലാത്ത പറമ്പിലും പരിസരത്തും മാലിന്യം തള്ളിയിരിക്കുകയാണ്. കാരിക്കോടിനും ഡബിള്‍ പോസ്റ്റിനും ഇടക്ക് പെട്രോള്‍ പമ്പിന് മുന്നില്‍നിന്ന് കുറച്ചുമാറി എം.സി റോഡിന്റെ വശത്ത് മാലിന്യം കുമിഞ്ഞ് ചീഞ്ഞുനാറുകയാണ്. ക്ഷേത്രം, മസ്ജിദ്, സ്കൂള്‍ തുടങ്ങിയവക്ക് സമീപത്താണ് ഇവ തള്ളുന്നത്. പ്രദേശത്തെ കച്ചവടക്കാരും പുറമെനിന്നുള്ളവരും ഉൾപ്പെടെ രാത്രി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്ന് ഒക്കല്‍ പഞ്ചായത്ത് പൗരസമിതി ആരോപിച്ചു.
പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമായ മാലിന്യം തള്ളല്‍ അവസാനിപ്പിക്കാന്‍ മുമ്പ് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍ ആരോപിക്കുന്നു.
ഇതിനെതിരെ വീണ്ടും പഞ്ചായത്തിലും കലക്ടര്‍ക്കും നിവേദനം നല്കാന് തീരുമാനിച്ചു. കെ. മാധവന് നായര്‍ അധ്യക്ഷത വഹിച്ചു. വി.പി. സുരേഷ്, കെ.എ. പൊന്നപ്പന്, ഒക്കല്‍ വര്‍ഗീസ്, പി.ടി. പോള്‍, കെ.എന്‍. സദാനന്ദന്, ബാലന് വല്ലത്തുകാരന്‍, വി.കെ. ജോസഫ്, ആന്റോപുരം മണി, മധു, സലിം കുമാര്‍, ഷാജി അരുണോദയം, ശശിധരന് നായര്‍, സർവോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.