ജനവാസ മേഖലയിലെ സ്ക്രാപ്പ് ട്രീറ്റ്മെന്റ് പ്ലാൻറിനെതിരെ പ്രദേശവാസികൾ
text_fieldsകടുങ്ങല്ലൂർ: എടയാർ വ്യവസായ മേഖലക്കു പുറത്ത് ജനങ്ങൾ തിങ്ങി താമസിക്കുന്ന പാർപ്പിട മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്ക്രാപ്പ് ട്രീറ്റ്മെന്റ് പ്ലാൻറ് അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ സ്ഥാപനത്തിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരമോ പരിസരവാസികളുടെ സമ്മതമോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
ഇരുമ്പും പ്ലാസ്റ്റിക്കും രാസവസ്തുക്കൾ ചേർത്ത് സംസ്ക്കരിക്കുമ്പോൾ ഉണ്ടാവുന്ന വിഷ വാതകങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. സ്ഥാപനം പ്രവർത്തനം ആരംഭിച്ചശേഷം സമീപ വാസികൾക്ക് ആസ്തുമയും ചർമ്മരോഗങ്ങളും വിട്ടുമാറാതെ തുടരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ജി. അനിരുദ്ധൻ വി.എസ്.ദിനേശ് കുമാർ, ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.