എല്ലാ വീട്ടിലും തൊഴിലോ സംരംഭമോ ഉറപ്പാക്കാൻ ശ്രമം -മന്ത്രി പി. രാജീവ്
text_fieldsഉദയംപേരൂർ: എല്ലാ വീട്ടിലും ഒരു തൊഴിൽ അല്ലെങ്കിൽ ഒരു സംരംഭം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ സാക്ഷാത്കരിക്കാൻ ഗ്രാമീണ മേഖലയിൽ സഹകരണ ബാങ്കുകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡന്റ് കെ. എസ്. ലിജു അദ്ധ്യക്ഷത വഹിച്ചു.
സോളാർ വായ്പ വിതരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.പി. ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘകാലം ബാങ്ക് പ്രസിഡന്റായിരുന്ന വി.വി. കൃഷ്ണൻ, മികച്ച ക്ഷീരകർഷകർ, ജൈവ പച്ചക്കറി കൃഷി ഗ്രൂപ്പ് തുടങ്ങിയവരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത, ടി.കെ. ജയചന്ദ്രൻ, പി.കെ. സുബ്രഹ്മണ്യൻ, കെ.കെ. ഷാബു, ടി.ടി. ജയരാജ്, കെ.എ. ജയരാജ്, പി.ജി. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.