വലിയ പിഴ നൽകേണ്ടിവരും; കുട്ടിഡ്രൈവർമാരെ പിടിക്കാൻ വ്യാപക പരിശോധന
text_fieldsകാക്കനാട്: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം കൊടുത്തുവിടുന്ന മാതാപിതാക്കൾ ജാഗ്രെതെ! വൻ പിഴയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പിഴക്കൊപ്പം കുട്ടിക്കും രക്ഷാകർത്താക്കൾക്കെതിരെ കേസും കൂട്ടവും കൂടെയെത്തും. കുട്ടി ഡ്രൈവർമാരെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് 16കാരനായ വിദ്യാർഥി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങളുമായി പുറത്തിറങ്ങുന്ന കുട്ടികളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അനന്തകൃഷ്ണെൻറ നിർദേശപ്രകാരം വ്യാപക പരിശോധനയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.
ശിക്ഷ ഇങ്ങനെ
25,000 രൂപ പിഴ ഇനത്തിൽ ഈടാക്കും. കുട്ടിക്കും രക്ഷാകർത്താക്കൾക്കുമെതിരെ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യും. ഇത്തരത്തിൽ കേസിൽപെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസ് നേടണമെങ്കിൽ 25 വയസ്സുവരെ കാത്തിരിക്കേണ്ടിവരും.
ആദ്യം ദിനം പിടികൂടിയത് 16കാരനെ
കാക്കനാട്: കുട്ടിഡ്രൈവർമാരെ വലയിലാക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയിൽ ആദ്യ ദിവസമായ വെള്ളിയാഴ്ചതന്നെ പിടികൂടിയത് 16കാരനെ. കളമശ്ശേരിക്ക് സമീപത്താണ് പാൽ വാങ്ങാനെന്ന് പറഞ്ഞ് സ്കൂട്ടറുമായി ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.