വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്: ഒരാൾ അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സ്ഥാപനത്തിന്റെ മറവിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കടക്കം കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചുനൽകുന്ന കേന്ദ്രം കണ്ടെത്തി. ഇവിടെ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു.
സ്ഥാപന നടത്തിപ്പുകാരനായ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശി സൻജിത് കുമാർ മണ്ഡലാണ് പിടിയിലായത്.
നഗരത്തിലെ കീച്ചേരിപ്പടിയിൽ സ്വകാര്യ കെട്ടിടത്തിെൻറ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ് ഷോപ് എന്ന സ്ഥാപനത്തിെൻറ മറവിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയിരുന്നത്. മൂവാറ്റുപുഴ, കോട്ടയം, എറണാകുളം, കോതമംഗലം എന്നിവിടങ്ങളിലെ ലാബുകളുടെയും ആശുപ്രത്രികളുടെയും പേരിൽ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ തയാറാക്കി വിറ്റിരുന്നതായി മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ പറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ ഇവിടെനിന്ന് പൊലീസ് കണ്ടെത്തി. കമ്പ്യൂട്ടറിെൻറ ഹാർഡ് ഡിസ്ക് വിശദ പരിശോധനക്ക് കസ്റ്റഡിയിൽ എടുത്തശേഷം സ്ഥാപനം അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.