കടലാസ് കഷണങ്ങളിൽ പ്രിയതാരങ്ങൾ; രാഹുലിനെത്തേടി ഏഷ്യ ബുക്ക് അംഗീകാരം
text_fieldsമൂവാറ്റുപുഴ: ലെയേർഡ് പേപ്പർ കട്ടിങ് ആർട്ടിൽ ശ്രദ്ധേയനായ പി.ആർ. രാഹുലിനെത്തേടി അംഗീകാരമെത്തി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരമാണ് വാഴക്കുളം മടക്കത്താനം സ്വദേശിയായ ഈ പ്രതിഭയെത്തേടി എത്തിയത്. കഴിഞ്ഞ മാസം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രത്യേക രീതിയിൽ അടയാളപ്പെടുത്തി മുറിച്ചെടുത്ത കടലാസുകൾ ഒന്നൊന്നായി ചേർത്തുവച്ച് വെളിച്ചത്തിനുനേർക്ക് പിടിച്ചാൽ ഉദ്ദേശിച്ച ചിത്രം വ്യക്തമാക്കുന്ന ലെയേർഡ് പേപ്പർ കട്ടിങ് എന്ന കലാരൂപമാണ് രാഹുലിേൻറത്. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ, ബിനീഷ്, വിജയ്, കലാഭവൻ മണി, ദുൽഖർ തുടങ്ങിയവരുടെ പേപ്പർ കട്ടിങ് പോർട്രെയിറ്റ് ഏഴ് ലെയറുകളിൽ രാഹുൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഏകാഗ്രതയും അർപ്പണബോധവും ഏറെ ആവശ്യമുള്ള ലെയേർഡ് പേപ്പർ കട്ടിങ് ആർട്ടിൽ വരക്കാനുദ്ദേശിക്കുന്ന ചിത്രത്തിെൻറ പെൻസിൽ സ്കെച്ച് തയാറാക്കുകയാണ് ആദ്യപടി. പിന്നെ ഓരോ കടലാസുകൾ പ്രത്യേക രീതിയിൽ മുറിച്ചെടുക്കുന്നതാണ് കലാസൃഷ്ടി.
ഒരു സൃഷ്ടിക്ക് ഏകദേശം 8-10 മണിക്കൂറുകൾ ആവശ്യമുള്ളതായി രാഹുൽ പറഞ്ഞു. പ്ലസ് ടുവിനുശേഷം ഐ.ടി.ഐ കഴിഞ്ഞ രാഹുൽ ചിത്രരചനയോടുള്ള താൽപര്യംമൂലമാണ് വേറിട്ട കലാവഴിയിലെത്തിയത്. വയറിങ് ജോലികൾക്ക് പോകുന്നതിനിടയിലെ ഒഴിവുസമയമാണ് കലാസൃഷ്ടിക്കായി രാഹുൽ മാറ്റിെവച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഡീൻ കുര്യാക്കോസ് എം.പി രാഹുലിനെ വീട്ടിലെത്തി അഭിനന്ദിച്ചു. മടക്കത്താനം പുളിക്കൽ പരേതനായ രാധാകൃഷ്ണെൻറയും സുനിതയുടെയും മകനാണ് 21കാരനായ രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.