Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീട് നിർമാണം...

വീട് നിർമാണം പൂർത്തിയാക്കാതിരുന്ന കരാറുകാരന് പിഴ

text_fields
bookmark_border
fine
cancel

കൊ​ച്ചി: ക​രാ​ർ ഏ​റ്റെ​ടു​ത്ത വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന ക​രാ​റു​കാ​ര​ന് പി​ഴ വി​ധി​ച്ച് ഉ​പ​ഭോ​ക്തൃ കോ​ട​തി. എ​റ​ണാ​കു​ളം, കൂ​വ​പ്പാ​ടം സ്വ​ദേ​ശി രാ​ജേ​ശ്വ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​യും അ​ടു​ക്ക​ള ഭാ​ഗ​വും വ​ലു​താ​ക്കാ​ൻ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ കെ​ന്നി ഫ​ർ​ണാ​ണ്ട​സി​നെ സ​മീ​പി​ച്ചു. 3.69 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. 1.10 ല​ക്ഷം രൂ​പ പ​രാ​തി​ക്കാ​രി നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ടി​ന്റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യാ​ണ്​ പ​രാ​തി.

പ​ല​പ്രാ​വ​ശ്യം ഫോ​ൺ ചെ​യ്തി​ട്ടും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് വ​നി​താ ക​മീ​ഷ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ 35,000 രൂ​പ പ​ല​ത​വ​ണ​ക​ളാ​യി തി​രി​കെ ന​ൽ​കി. ബാ​ക്കി ല​ഭി​ക്കേ​ണ്ട 65,000 രൂ​പ ഈ​ടാ​ക്കി ന​ൽ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രാ​തി​ക്കാ​രി അ​നു​ഭ​വി​ച്ച മ​ന:​ക്ലേ​ശ​ത്തി​നും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും എ​തി​ർ​ക്ഷി ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വി. ​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ച് വി​ല​യി​രു​ത്തി.

ബാ​ക്കി ന​ൽ​കാ​നു​ള്ള 65,000 രൂ​പ 5,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം, 3000 രൂ​പ കോ​ട​തി ചെ​ല​വ് എ​ന്നി​വ 45 ദി​വ​സ​ത്തി​ന​കം എ​തി​ർ​ക​ക്ഷി പ​രാ​തി​കാ​രി​ക്ക് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നു​ക​ളു​ടെ ഉ​ത്ത​ര​വു​ക​ൾ പ​ര​മാ​വ​ധി മ​ല​യാ​ള​ത്തി​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള പി​റ​വി ദി​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unfinished housescontractor fine
News Summary - fine for contractor over unfinished house
Next Story