മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍െപട്ട നിരോധിത മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കൾ പൊലീസ് പിടിയില്‍. വാഴക്കാല സ്വദേശി ഹസീഫ് റഹ്മാന്‍(23), കളമശ്ശേരി സ്വദേശി ജോണ്‍സണ്‍ കുര്യന്‍(23), കലൂര്‍ സ്വദേശി അമീര്‍(24), വെണ്ണല സ്വദേശികളായ സാം സേവ്യര്‍ (22), റിച്ചു വി. ജോളി(23) എന്നിവരെയാണ് പാലച്ചുവട് സാറ്റലൈറ്റ് ടൗണ്‍ഷിപ് ഭാഗെത്ത ഒയോ റൂമില്‍നിന്ന് കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്ലിെൻറ നേതൃത്വത്തില്‍ പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് 18 എല്‍.എസ്.ഡി സ്റ്റാംപ്, 13 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്നാറില്‍ നടത്താനിരുന്ന റേവ് പാര്‍ട്ടിക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.
എറണാകുളത്തും ആഡംബര ഹോട്ടലുകളിലെ റേവ് പാര്‍ട്ടികളിലും ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമീര്‍ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്ത് ആലുവയിെല സുഹൃത്തിെൻറ വിലാസത്തില്‍ തപാല്‍ വഴി എത്തിച്ചാണ് വില്‍പന നടത്തിയിരുന്നത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളുടെ നീക്കം നിരീക്ഷിച്ചുവരുകയായിരുന്നു. അമീറിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിനും റിച്ചു എക്സൈസിെൻറ മയക്കുമരുന്ന് കേസിലെയും പ്രതികളാണ്.ഇവര്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.