തടസ്സമില്ലാത്ത യാത്രക്ക് കൊച്ചി ഒരുങ്ങി
text_fieldsകൊച്ചി: നഗരത്തിലെ ഗതാഗതസംവിധാനങ്ങളെ ആധുനിക സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിക്കാനുള്ള സംവിധാനവുമായി കൊച്ചി മെേട്രാപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി. വിവിധ ഗതാഗത സേവനദാതാക്കളും പൊതു, സ്വകാര്യ ഗതാഗത ഏജൻസികളും അനുബന്ധ സേവനദാതാക്കളും ഒറ്റ ശൃംഖലയിൽ പരസ്പരപൂരകമായി പ്രവർത്തിച്ച് തടസ്സമില്ലാത്ത യാത്രക്ക് പശ്ചാത്തലം ഒരുക്കുകയാണ് ലക്ഷ്യം.
ലോകത്തിലെ ആദ്യത്തെ ഓപൺ മൊബിലിറ്റി നെറ്റ്വർക്കാണ് ബുധനാഴ്ച മുതൽ യാഥാർഥ്യമാക്കുന്നതെന്ന് കെ.എം.ടി.എ സ്പെഷൽ ഓഫിസറും ഡെപ്യൂട്ടി ഗതാഗത കമീഷണറുമായ ഷാജി മാധവൻ അറിയിച്ചു. ഇതിെൻറ ആദ്യപടിയായി സ്വന്തമായി യാത്രാ ആപ്പില്ലാത്ത ടാക്സി ഡ്രൈവർമാർ ഒരുമിച്ച് ചേർന്ന് യാത്രി ആപ്പിന് കീഴിൽ പരീക്ഷണ ഘട്ടം ആരംഭിക്കുകയാണ്. ബെക്കൻ ഫൗണ്ടേഷൻ, ജെസ്പെ ടെക്നോളജീസ്, നാഷനൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ്, ഡബ്ല്യു.ആർ.ഐ ഇന്ത്യ എന്നിവ കെ.എം.ടി.എയുടെ കീഴിൽ സൗജന്യസേവനം നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
കൊച്ചിയിലെ വിവിധ റൈഡിങ് ആപുകളും ഗതാഗത സേവനദാതാക്കളും പരസ്പരം യാത്രാവശ്യങ്ങൾ പങ്കുവെക്കുന്നതിനാണ് തുടക്കമാകുന്നത്. യാത്രി റൈഡ് ആപ് ലഭിക്കാൻ www.getyatri.com, മൊബിലിറ്റി നെറ്റ്വർക്കിനെക്കുറിച്ച് അറിയാൻ www.openkochi.net എന്നിവ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.