വിദേശ ജോലി തട്ടിപ്പുകൾ തുടരുന്നു; ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം
text_fieldsകൊച്ചി: പഠനവും തൊഴിലും വിദേശത്ത് സ്വപ്നം കാണുന്ന യുവജനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ മേഖലയിൽ തട്ടിപ്പുകളും വ്യാപകമാകുന്നു. ഏതാനും മാസങ്ങൾക്കിടെ നിരവധി വിദേശ റിക്രൂട്ട്മന്റെ് സ്ഥാപനങ്ങൾക്കെതിരെയാണ് ജില്ലയിൽ തട്ടിപ്പിനിരയായവരുടെ പരാതികൾ ഉയർന്നിരിക്കുന്നത്. കോവിഡ് കാലത്തോടെ കൂണുപോലെ മുളച്ചുപൊങ്ങിയ റിക്രൂട്ട്മന്റെ് സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നത് ആവശ്യമായ ലൈസൻസോ രേഖകളോ ഇല്ലാതെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൊച്ചി നഗരത്തിൽ അനധികൃത വിദേശ റിക്രൂട്ട്മന്റെ് നടത്തുന്ന സ്ഥാപനങ്ങളിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്. ‘ഓപറേഷൻ എബ്രോഡ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ നഗരത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യം വർധിച്ചതോടെ നിരവധിപേർക്ക് തൊഴിൽ അവസരം ലഭിച്ചിരുന്നു.
ഇതിന്റെ മറവിലാണ് തട്ടിപ്പുകാർ അനധികൃത ഏജൻസികൾ ആരംഭിച്ച് പണം കൈക്കലാക്കുന്നത് ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും വൻ തുക വാങ്ങിയാണ് തട്ടിപ്പ്. ജോലി ലഭിക്കാതെ നിരവധി ഉദ്യോഗാർഥികൾ ചതിയിൽ അകപ്പെട്ടിട്ടുണ്ട്. യു.കെ, കാനഡ, ആസ്ടേലിയ, ചെക്ക് റിപ്പബ്ലിക്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകളിലധികവും. മറ്റ് ജില്ലകളിൽ നിന്നടക്കമുള്ളവർ ഇരയാക്കപ്പെടുന്നുണ്ട്. പഠന വിസക്കായി സമീപിക്കുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് ചില ഏജൻസികളുടെ തന്ത്രം. ആറു ലക്ഷം രൂപ വരെ തൊഴിൽ വിസക്കായി വാങ്ങിയിട്ട് വിസയോ പണമോ കിട്ടാത്തവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.