ഫോർട്ട്കൊച്ചി കടപ്പുറം പരിതാപകരമായ സ്ഥിതിയിൽ
text_fieldsഫോർട്ട്കൊച്ചി: മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട്കൊച്ചി കടപ്പുറത്തിെൻറ അവസ്ഥ ഏറെ പരിതാപകരം. യഥാസമയം ശുചീകരണം നടത്താത്തതിനാൽ പായൽ കിടന്ന് ചീഞ്ഞ് വൃത്തിഹീനമാണ്. തീരത്തിനും ഇവിടേക്ക് അടിച്ചുകയറുന്ന തിരമാലക്കുംവരെ കറുത്ത നിറമാണ്.
ഫുട്പാത്ത് തകർന്ന് തരിപ്പണമായതോടെ തീരപാത കല്ലുനിറഞ്ഞ് കിടക്കുകയാണ്. ഇതിലൂടെ നടക്കുന്നവർ തട്ടിവീഴുന്നതും പതിവ് കാഴ്ച. ഇതിനു പുറമെയാണ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം. കഴിഞ്ഞ ദിവസം കടപ്പുറം കാണാനെത്തിയ വിദേശ ദമ്പതികൾക്ക് നായുടെ കടിയേറ്റു. ചൊവ്വാഴ്ച ഒരു യുവാവിെനയും നായ് കടിച്ചു.
നോർത്ത് കടപ്പുറത്തെ പ്രവേശനഭാഗത്ത് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ദുർഗന്ധവും വമിക്കുന്നുണ്ട്. ഡിസംബർ ആയതോടെ വിദേശികൾ അടക്കം സഞ്ചാരികളുടെ വരവുതുടങ്ങി. ഈ ഘട്ടത്തിലും കടപ്പുറം അധികാരികളുടെ അനാസ്ഥമൂലം ശോച്യാവസ്ഥ നേരിടുകയാണ്. കടപ്പുറത്തെ തെരുവുവിളക്കുകളും മിഴി അടച്ചു.
കടപ്പുറത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മ സാംസ്കാരികവേദി മനുഷ്യച്ചങ്ങല തീർത്തു. എം.എം. സലിം ഉദ്ഘാടനം ചെയ്തു. മഹാത്മ സാംസ്കാരികവേദി ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു.
റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസ്ഹാഖ് സേട്ട്, കെ.ബി. ജബ്ബാർ, ആൻറണി ആൻസിൽ, സുജിത് മോഹൻ, ഇ.എ. ഹാരിസ്, രഞ്ജിത്ത് കല്ലറക്കൽ, റിനീഷ് നവാസ്, ഷീജ സുധീർ എന്നിവർ സംസാരിച്ചു. യൂസഫ്, സുനിത ഷമീർ, ജാസ്മിൻ റഫീഖ്, മീന ആൻറണി, പി.എ. സുബൈർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.