ഫോർട്ട്കൊച്ചി കടപ്പുറം ഒരുമാസമായി കൂരിരുട്ടിൽ
text_fieldsഫോർട്ട്കൊച്ചി: ദിനംപ്രതി വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചി കടപ്പുറം ഇരുട്ടിലായിട്ട് ഒരുമാസം പിന്നിട്ടു. അന്താരാഷ്ട്ര ടൂറിസം മാപ്പിൽ ഇടംപിടിച്ച ഫോർട്ട്കൊച്ചി കടപ്പുറം ഇരുട്ടിലായിട്ട് നാളേറെയായിട്ടും പരിഹാര നടപടി വൈകുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കടപ്പുറത്ത് പാമ്പിൻശല്യം രൂക്ഷമായിരിക്കവെയാണ് അധികാരികളുടെ അനാസ്ഥ.
സഞ്ചാരികൾ കൂടുതൽ എത്തുന്ന സൗത്ത് കടപ്പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ സന്ധ്യ മയങ്ങിയാൽ ഈ മേഖലയിൽ കൂരിരുട്ടാണ്. കെ.ജെ. മാക്സി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കഴിഞ്ഞ ഒരുമാസമായി തെളിയാത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സഞ്ചാരികൾ രാത്രിയിൽ പാമ്പ്കടി ഏൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. പാമ്പിനുപുറമെ തെരുവുനായ്ശല്യവും രൂക്ഷമാണ്. വഴിവിളക്കുകൾ തെളിയിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.