എഫ്.എസ്.എസ്.എ.ഐ ലൈസൻസ്: കോടതിയുടെ വിലക്ക്
text_fieldsകരിമുകൾ: എഫ്.എസ്.എസ്.എ.ഐ ലൈസൻസ് വ്യാപാരികളെ കൊണ്ട് എടുപ്പിക്കുന്നതിനെതിരെ കോടതിയുടെ വിലക്ക്. ഭക്ഷണ വിതരണ കടകളിൽ രജിസ്ട്രേഷന് പകരം ലൈസൻസ് എടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ഓഫിസർ കരിമുകൾ പ്രദേശത്ത് കടകളിൽ കയറി പരിശോധന നടത്തുകയും പിഴ അടപ്പിക്കാൻ നോട്ടീസ് നൽകുകയും ചെയ്തതിനെതിരെ കരിമുകളിൽ പ്രവർത്തിക്കുന്ന അഞ്ജൂസ് ബേക്കറി ഉടമയും കരിമുകൾ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. വ്യാപാരികൾ നൽകിയ പരാതിയിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് അസി. കമീഷണറോട് ഒരാഴ്ചക്കകം തീരുമാനമെടുക്കാനും അതിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഫുഡ് സേഫ്റ്റി ഓഫിസർ വ്യാപാരിക്ക് നൽകിയ നോട്ടീസിൽ നടപടി നിർത്തിവെക്കാനും ഉത്തരവായി. നിലവിൽ ഭക്ഷണം വിൽക്കുന്ന കടകൾക്ക് 12 ലക്ഷം രൂപയിൽ താഴെയാണ് കച്ചവടം എങ്കിൽ 100 രൂപ മുടക്കി രജിസ്ട്രേഷൻ എടുത്താൽ മതി.
12 ലക്ഷത്തിന് മുകളിലാെണങ്കിൽ 2000 രൂപ മുടക്കി ലൈസൻസ് എടുക്കണം എന്നാണ് നിയമം. എന്നാൽ, അത് മറികടന്ന് എല്ലാവരിൽനിന്നും ലൈസൻസ് എടുപ്പിക്കാനുള്ള നീക്കമാണ് ഫുഡ് സേഫ്റ്റി വിഭാഗം നടത്തുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.