മാലിന്യ സംസ്കരണം എറണാകുളം ജില്ലയില്‍നിന്ന് നീക്കിയത് 5000 ടണ്ണിലേറെ മാലിന്യം
text_fieldsകൊച്ചി: നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍നിന്ന് നീക്കം ചെയ്തത് 5000 ടണ്ണിലധികം മാലിന്യം. ഇതില്‍ 700 ടണ്ണിലധികം തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യവും 100 ടണ്ണോളം ചില്ലുമാലിന്യവും 4200 ടണ്ണോളം പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യവും ഉള്‍പ്പെടുന്നു.
ഹരിതകര്‍മ സേനാംഗങ്ങള്‍ തരംതിരിച്ച് നല്കുന്ന മാലിന്യങ്ങളുടെ അളവില്‍ 60 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എടവനക്കാട്, ചിറ്റാറ്റുകര, കരുമാല്ലൂര്‍, ഞാറക്കല്‍, മഞ്ഞപ്ര, വെങ്ങോല, ആലങ്ങാട്, മുളവുകാട് ഗ്രാമപഞ്ചായത്തുകളിലെയും മരട്, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ നഗരസഭകളിലെയും ഹരിതകര്‍മ സേനാംഗങ്ങളാണ് മാലിന്യങ്ങള്‍ വേര്‍തിരിച്ചുനല്‍കുന്ന കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍നിന്നും ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്യുന്ന നിഷ്ക്രിയ മാലിന്യങ്ങളുടെ അളവ് ഏപ്രിലിനെ അപേക്ഷിച്ച് നവംബറിൽ 65 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മാലിന്യമുക്ത നവകേരളം കാമ്പയിനോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ശേഖരിക്കുന്ന മാലിന്യം സമയബന്ധിതമായിത്തന്നെ നീക്കാൻ ക്ലീന്‍ കേരള കമ്പനിക്ക് സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.