ഗുണ്ടകളുടെ ചേരിപ്പോര്; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ചു
text_fieldsകൊച്ചി: ഗുണ്ടസംഘങ്ങൾ തമ്മിലെ ചേരിപ്പോരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ചു. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന മാവേലിക്കര ഉമ്പർനാട് വീട്ടിൽ ആൻറണി ജോണിക്കാണ് മർദനമേറ്റത്. വാരിയെല്ല് ഒടിഞ്ഞ് ഇയാൾ വീട്ടിൽ വിശ്രമത്തിലാണ്.
ഈ മാസം 11ന് രാത്രി 9.30നാണ് സംഭവം. സുഹൃത്തിെൻറ മാതാവ് മരിച്ചതറിഞ്ഞ് കലൂർ ചിലവന്നൂരിലെ വീട്ടിലെത്തിയ തന്നെ ഗുണ്ടനേതാവായ മരട് അനീഷിെൻറ പേരുപറഞ്ഞ് ഒരുസംഘം തടഞ്ഞുെവച്ച് മർദിച്ചെന്ന് എറണാകുളം സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രഹസ്യഭാഗങ്ങളിൽ കുരുമുളക് സ്പ്രേ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അങ്കമാലി സ്വദേശി തമ്മനം ഫൈസൽ (ആലുവ ഫൈസൽ), സുബിരാജ്, ചളിക്കവട്ടം സ്വദേശികളായ സുന്ദരൻ, അനൂപ് എന്നിവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമാണെന്നും സംഭവത്തിന് പിന്നിൽ 15 പേരടങ്ങുന്ന സംഘമാണെന്നും പരാതിയിൽ പറയുന്നു. ഗുണ്ടസംഘങ്ങൾ തമ്മിലെ ചേരിപ്പോരാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു. ആൻറണി നിരവധി കേസുകളിലെ പ്രതിയാണ്.
കാറിൽ കയറ്റി ചളിക്കവട്ടത്തെ സുബിരാജിെൻറ വീട്ടിലെത്തിച്ചാണ് മർദിച്ചതെന്ന് പരാതിയിലുണ്ട്. അവിടെനിന്ന് ഓട്ടോയിൽ അങ്കമാലിയിലേക്ക് കൊണ്ടുപോയി. നഗ്നനാക്കി ഇരുമ്പ് ദണ്ഡുപയോഗിച്ച് ദേഹമാസകലം തല്ലി. കണ്ണിലും രഹസ്യഭാഗത്തും കുരുമുളക് സ്പ്രേ ചെയ്തു. ഫൈസൽ അടങ്ങുന്ന ഗുണ്ടസംഘത്തെ നിയന്ത്രിക്കുന്നയാളെ വിഡിയോ കാളിലൂടെ മർദിക്കുന്നത് കാണിച്ചു. ഇയാൾ പറഞ്ഞതനുസരിച്ച് വീടിനു മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ബൈക്കിൽനിന്ന് വീണെന്ന് പറഞ്ഞ് രാവിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വേദന കൂടിയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. വിവരമറിഞ്ഞ് പൊലീസെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
വീട് ആക്രമിച്ചെന്ന് ഫൈസലിെൻറ പരാതി
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവദിവസം രാത്രി രണ്ട് വാഹനത്തിൽ ഗുണ്ടകളെത്തി തെൻറ വീട് ആക്രമിച്ചെന്ന് അങ്കമാലി പൊലീസിൽ ഫൈസൽ പരാതി നൽകിയിരുന്നു. ജനൽ ചില്ല് എറിഞ്ഞുടച്ചു എന്നടക്കം കാട്ടി 12ന് വൈകീട്ട് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. ചിലവന്നൂരിൽ മരണവീട്ടിൽെവച്ച് വാക്തർക്കമുണ്ടായെന്നും ഇതാണ് കാരണമെന്നുമാണ് അറിയിച്ചത്. അങ്കമാലി പൊലീസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇക്കാര്യം അന്വേഷിച്ചെങ്കിലും അറിവില്ലെന്ന മറുപടിയാണ് നൽകിയത്. എന്നാൽ, 15നാണ് ആൻറണിക്ക് മർദനമേറ്റത് ആശുപത്രി അധികൃതരിലൂടെ പൊലീസ് അറിഞ്ഞത്. ഈ കേസിൽനിന്ന് രക്ഷപ്പെടാനാൻ ഫൈസൽ വ്യാജ പരാതി നൽകിയതാകാമെന്നാണ് അങ്കമാലി പൊലീസിെൻറ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.