Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഗുരുവായൂർ ദേവസ്വം:...

ഗുരുവായൂർ ദേവസ്വം: കോടതിയലക്ഷ്യ ഹരജി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
ഗുരുവായൂർ ദേവസ്വം: കോടതിയലക്ഷ്യ ഹരജി ഇന്ന്​ പരിഗണിക്കും
cancel

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ അ​സി. മാ​നേ​ജ​ർ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ദേ​വ​സ്വം മാ​നേ​ജി​ങ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം പ്ര​മോ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന വി​ധി ന​ട​പ്പാ​ക്കു​മോ​യെ​ന്ന് അ​റി​യി​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. നി​ല​വി​ലെ ദേ​വ​സ്വം അ​ഡ്‌​മി​നി​സ്ട്രേ​റ്റ​റെ ഇ​തി​നാ​യി ഹ​ര​ജി​യി​ൽ സ്വ​മേ​ധ​യാ ക​ക്ഷി​ചേ​ർ​ത്തു. വി​ധി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ഹ​ര​ജി ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് റെ​ഗു​ലേ​ഷ​ൻ​സ് അ​നു​സ​രി​ച്ച് മാ​നേ​ജി​ങ് ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഇ​തി​ന് വി​രു​ദ്ധ​മാ​യി സ്ഥാ​ന​ക്ക​യ​റ്റം നി​ശ്ച​യി​ക്കാ​ൻ ദേ​വ​സ്വം റി​ക്രൂ​ട്ട്മെൻറ് ബോ​ർ​ഡ് വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി​യ​തി​നെ​തി​രെ അ​സി. മാ​നേ​ജ​ർ​മാ​രാ​യ കെ.​എ​സ്. മാ​യാ​ദേ​വി, എം. ​രാ​ധ, ബി​ന്ദു ല​ത മേ​നോ​ൻ എ​ന്നി​വ​രാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്.

ഇ​തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി​യോ​ട് പ്ര​മോ​ഷ​ൻ തീ​രു​മാ​നി​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്ര​മോ​ഷ​ൻ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് വി​ല​യി​രു​ത്തി ദേ​വ​സ്വം മാ​നേ​ജി​ങ്​ ക​മ്മി​റ്റി ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​ത്​ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtguruvayur devaswom
News Summary - Guruvayur Devaswom The court will consider the petition today
Next Story