മരണപ്പെട്ട മാതാപിതാക്കളുടെ തെറ്റായ പേര് പാസ്പോർട്ടിൽ തിരുത്താമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മാതാപിതാക്കൾ മരണപ്പെട്ടാലും രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കിയാൽ തെറ്റായ രീതിയിൽ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ അവരുടെ പേരുകൾ തിരുത്താൻ അനുവദിക്കണമെന്ന് ഹൈകോടതി.
പാസ്പോർട്ടിലെ ജനനത്തീയതിയും പിതാവിെൻറ പേരും തിരുത്തണമെന്ന ആവശ്യം പാസ്പോർട്ട് അധികൃതർ നിഷേധിച്ചതിനെതിരെ കണ്ണൂർ സ്വദേശി ദീപ്ന സെബാസ്റ്റ്യൻ നൽകിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്.
പിതാവിെൻറ പേരും ജനനത്തീയതിയും തെറ്റായി രേഖപ്പെടുത്തിയത് അടുത്തിടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഹരജിക്കാരി ഇതിന് അപേക്ഷ നൽകിയത്. എന്നാൽ, മരിച്ചുപോയവരുടെ പേര് പാസ്പോർട്ടിൽ തിരുത്താൻ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
അതേസമയം, വിദേശകാര്യ മന്ത്രാലയത്തിെൻറ പുതിയ മാർഗ രേഖപ്രകാരം മാതാപിതാക്കൾ ജീവിച്ചിരുന്ന സമയെത്ത രേഖകളിലോ മരണസർട്ടിഫിക്കറ്റിലോ ഉള്ളതുപോലെ പാസ്പോർട്ടിൽ തിരുത്തൽ സാധ്യമാണെന്ന് വ്യക്തമാക്കി കോഴിക്കോട് റീജനൽ പാസ്പോർട്ട് ഒാഫിസിൽനിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായി ഹരജിക്കാരി ചൂണ്ടിക്കാട്ടി. രേഖാമൂലമുള്ള തെളിവായി മാതാപിതാക്കളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ അതിന് മുൻഗണന ലഭിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഇക്കാര്യം പരിഗണിച്ച കോടതി ഹരജിക്കാരിയുടെ ആവശ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.