ഹയർ സെക്കൻഡറി പരീക്ഷഫലം കൊച്ചിക്ക് 'ഒന്നാംറാങ്ക്', 5170 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ്
text_fieldsകൊച്ചി: ഹയർ സെക്കൻഡറി പരീക്ഷഫലത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി ഇക്കുറിയും ആധിപത്യം ആവർത്തിച്ച് എറണാകുളം ജില്ല. കോവിഡ് പ്രതിസന്ധികൾക്കിടയിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മുൻവർഷെത്തക്കാളും ഉയർന്ന വിജയശതമാനത്തോടെയാണ് ജില്ല മിന്നും ജയം നേടിയത്. 91.11 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത േനടി. കഴിഞ്ഞ വർഷം 89.02 ശതമാനം വിജയത്തോടെയായിരുന്നു ഒന്നാമതെത്തിയത്. 31,806 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 28,980 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം കുത്തനെ വർധിച്ചു. 5170 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 1909 പേരായിരുന്നു. 22 സ്കൂൾ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 17 സ്കൂളായിരുന്നു നൂറുശതമാനം വിജയം നേടിയത്.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 93.24 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 90.85 ശതമാനമായിരുന്നു. 355 പേർ പരീക്ഷയെഴുതിയതിൽ 331 പേർ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടി.
38 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഓപൺ സ്കൂൾ വിഭാഗത്തിൽ 62.14 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 51.77 ആയിരുന്നു. 2100 പേർ പരീക്ഷയെഴുതിയതിൽ 1305 പേർ വിജയം നേടി. 37 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 76.17 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 72.96 ആയിരുന്നു. 1624 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1237 പേരാണ് മൂന്ന് പാർട്ടിലും വിജയം നേടി ഉപരിപഠനത്തിന് അർഹരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.