ഹയർ സെക്കൻഡറി വിജയശതമാനം; മുന്നിൽതന്നെ എറണാകുളം
text_fieldsകൊച്ചി: ഹയർ സെക്കൻഡറി വിജയത്തിൽ സംസ്ഥാനത്ത് ഇത്തവണയും ഒന്നാമതായി എറണാകുളം ജില്ല. 84.12 ആണ് വിജയശതമാനം. പരീക്ഷയെഴുതിയവരിൽ 26,551 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 3689 പേർ ഫുൾ എ പ്ലസ് നേടി. 196 സ്കൂളുകളിലായി 31723 പേരാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്, ഇതിൽ 31562 പേർ പരീക്ഷയെഴുതി.
കഴിഞ്ഞ വർഷവും എറണാകുളം തന്നെയായിരുന്നു സംസ്ഥാനതലത്തിൽ വിജയശതമാനത്തിൽ മുന്നിൽ. 87.55 ശതമാനമായിരുന്നു വിജയം. സംസ്ഥാനതലത്തിലെ കുറവ് ജില്ലയിലും ബാധിച്ചിട്ടുണ്ട്.
ഇതിനു തൊട്ടുമുമ്പത്തെ വർഷം (2022) ജില്ല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിനു മുമ്പുള്ള രണ്ടു വർഷവും ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു. കഴിഞ്ഞ വർഷം 199 സ്കൂളുകളിലായി 30660 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 30496 വിദ്യാർഥികൾ പരീക്ഷയെഴുതി. 26698 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരാകുകയും ചെയ്തു. 3121 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
എട്ട് സ്കൂളുകളാണ് ഇത്തവണ നൂറ് ശതമാനം വിജയം നേടിയത്. കഴിഞ്ഞ വർഷം ഏഴ് സ്കൂളുകൾക്കായിരുന്നു നൂറുമേനി ലഭിച്ചത്. 2022ൽ ഒമ്പത് സ്കൂളുകളും നൂറു ശതമാനത്തിലെത്തി. വിവിധ സ്കൂളുകളിലെ ആറ് വിദ്യാർഥികൾ 1200ൽ 1200 മാർക്കോടെ അഭിമാന വിജയം നേടി.
ഈവർഷം ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 76 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 436 പേരിൽ രണ്ടുപേരൊഴികെ എല്ലാവരും പരീക്ഷയെഴുതുകയും 333 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്തു. 34 പേർക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉള്ളത്. 1288 വിദ്യാർഥികളാണ് ഓപൺ സ്കൂൾ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 1260 പേർ പരീക്ഷയെഴുതുകയും 722 പേർ ഉപരിപഠനത്തിന് അർഹരാകുകയും ചെയ്തു. 57 ശതമാനമാണ് വിജയം. 23 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
വൊക്കേഷനലിൽ 71.23 ശതമാനം വിജയം
കൊച്ചി: വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം പരീക്ഷയിൽ 71.23 ശതമാനം വിജയം നേടി ജില്ല. കഴിഞ്ഞ വർഷം 76.01 ശതമാനവും അതിനു മുമ്പത്തെ വർഷം 74.32 ശതമാനവുമായിരുന്നു വിജയം. ഇത്തവണ 2228 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1587 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ജില്ലയിലെ വാളകം മാർ സ്റ്റീഫൻ വി.എച്ച്.എസ്.എസ് നൂറു ശതമാനം വിജയം കൈവരിച്ചു.
നൂറുമേനിയിൽ എട്ട് സ്കൂളുകൾ
1. സെൻറ് ഫ്രാൻസിസ് ഗേൾസ് എച്ച്.എസ്.എസ്, ആലുവ
2. സെൻറ് അഗസ്റ്റിൻ ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ
3. നിർമല ഇ.എം.എച്ച്.എസ്.എസ് ആലുവ
4. വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസ് ആലുവ
5. സെൻറ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസ് കറുകുറ്റി
6. വിമലമാത എച്ച്.എസ്.എസ് കദളിക്കാട്
7. മാർ അഗസ്റ്റിൻ എച്ച്.എസ്.എസ് തുറവൂർ
8. സെൻറ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദി ഡെഫ്, മാണിക്യമംഗലം, കാലടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.