കലിയടങ്ങാതെ കടൽ; നാലാംദിനവും കടൽ കയറി
text_fieldsപള്ളുരുത്തി: നാലുദിവസമായിട്ടും കലിയടങ്ങാതെ കടൽ. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിൽ നാലാം ദിനവും കടൽ കയറി. വെള്ളിയാഴ്ച വേലിയേറ്റ വേളയിൽ കടൽക്ഷോഭം തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ തീവ്രത ദൃശ്യമല്ലായിരുന്നു.
ആകാശം തെളിഞ്ഞതും മഴ കുറഞ്ഞതും തീരവാസികൾക്ക് ചെറിയതോതിൽ ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിൽ മണൽ വാടയിട്ട് പ്രതിരോധ നടപടി തുടങ്ങിയിരുന്നു. എന്നാൽ, കടൽകയറ്റം ആരംഭിച്ചതോടെ പലയിടത്തും സ്ഥാപിച്ച മണൽവാടകൾ പൊട്ടിച്ച് കടൽവെള്ളമെത്തി.
അതേസമയം, തീരപ്രദേശത്തെ വീടുകളിൽ ചളിയും മണ്ണും നിറഞ്ഞ അവസ്ഥയാണ്. സെപ്റ്റിക് ടാങ്കുകൾ മണൽ കയറി നിറഞ്ഞിരിക്കുകയാണ്.
തീരത്ത് വെച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ പലതും തകർന്നിട്ടുണ്ട്. തെക്കെ ചെല്ലാനം മേഖലയിൽ ടെട്രാപോഡ് സ്ഥാപിച്ചതു പോലെ വടക്കൻ മേഖലയിലും ടെട്രാപോഡ് കടൽഭിത്തി നിർമിച്ച് ജീവനും സ്വത്തിനും ഉറപ്പ് നൽകണമെന്നാണ് തീരവാസികൾ ആവശ്യപ്പെടുന്നത്. നാല് വീടാണ് ഇതുവരെ മേഖലയിൽ തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.