വിശക്കുന്നവർക്ക് ആശ്വാസമേകി ഐ.എ.ജി അടുക്കള
text_fieldsകൊച്ചി: ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇൻറർ ഏജൻസി ഗ്രൂപ് (ഐ.എ.ജി) കണയന്നൂർ താലൂക്കിെൻറ നേതൃത്വത്തിൽ ടി.ഡി. റോഡിലെ എസ്.എസ് കലാമന്ദിറിൽ ആരംഭിച്ച ഐ.എ.ജി അടുക്കള ലോക്ഡൗണിൽ വിശന്നലയുന്നവർക്ക് ആശ്വാസമായി.
ചൊവ്വാഴ്ച മാത്രം 1000 പൊതിച്ചോറുമായാണ് പ്രവർത്തകർ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെത്തിയത്.
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന റവന്യൂ, ഹെൽത്ത് ഉദ്യോഗസ്ഥർ, വളൻറിയർമാർ, സെക്യൂരിറ്റിക്കാർ, ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടു പോയവർ തുടങ്ങിയവർക്കാണ് ഇവിടെനിന്ന് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം ആവശ്യമുള്ളവർ അതത് വില്ലേജ് ഓഫിസർമാരുമായി ബന്ധപ്പെടേണ്ടതാണ്.
ഐ.എ ജി താലൂക്ക് ഇൻചാർജ് ടി.ആർ. ദേവൻ, കൺവീനർ എം.ജി. ശ്രീജിത് എന്നിവർ, രാജീവ് ജോസ് (റെഡ്ക്രോസ്), ഡോ: മേരി അനിത (സി ഫീ), രത്നമ്മ വിജയൻ (ഫെയ്സ് ഫൗണ്ടേഷൻ) എന്നിവരുടെ നേതൃത്വത്തിൽ സഹൽ ഇടപ്പള്ളി (എസ്.വൈ. എസ്), ഹരിതനിജീഷ് (ഐ.എൽ. എഫ്), ഐ.എ.ജി.അംഗങ്ങളായ നവാസ് തമ്മനം, എം.എ. സേവ്യർ, ഷാഹുൽ കലൂർ, സിസ്റ്റർ സീന ജോസഫ്, സിസ്റ്റർ എൽസി തോമസ്, ആൻറണി കടമക്കുടി, ബാബു ജോസഫ് കുറുവത്താഴ, ഗോപാൽ ഷേണായ്, ബാബു എം. ഭട്ട് എന്നിവരുടെ സഹകരണമാണ് അടുക്കളയുടെ വിജയമെന്ന് കൺവീനർ എം. ജി. ശ്രീജിത് പറഞ്ഞു. ഭക്ഷണാവശ്യങ്ങൾക്കും വിവരങ്ങൾക്കും: 9446446363, 9207528123.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.