Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനി​കു​തി വ​ർ​ധ​ന​ക്ക്​...

നി​കു​തി വ​ർ​ധ​ന​ക്ക്​ പു​റ​മെ കു​ടി​ശ്ശി​ക ത​ട്ടി​പ്പും; വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി

text_fields
bookmark_border
നി​കു​തി വ​ർ​ധ​ന​ക്ക്​ പു​റ​മെ കു​ടി​ശ്ശി​ക ത​ട്ടി​പ്പും; വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി
cancel

പ​റ​വൂ​ർ: വി​വി​ധ നി​കു​തി​ക​ളു​ടെ വ​ർ​ധ​ന​വും പു​തു​ക്കി​യ ഡി ​ആ​ൻ​ഡ്​ ഇ.​ഒ ലൈ​സ​ൻ​സ് ഫീ​സും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ ഇ​ല്ലാ​ത്ത കു​ടി​ശ്ശി​ക പി​രി​ച്ച്​ ന​ഗ​ര​സ​ഭ ദ്രോ​ഹി​ക്കു​ന്ന​താ​യി പ​രാ​തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഡി ​ആ​ൻ​ഡ്​ ഇ.​ഒ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടി​ര​ട്ടി വ​രെ തൊ​ഴി​ൽ നി​കു​തി വ​ർ​ധി​പ്പി​ച്ചു​ള്ള നോ​ട്ടീ​സ് ന​ഗ​ര​സ​ഭ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. 120 രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന പ​ഴ​യ നി​ര​ക്കു​ക​ൾ 320ൽ ​തു​ട​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി ​ആ​ൻ​ഡ്​ ഇ.​ഒ ലൈ​സ​ൻ​സ് ഫീ​സ് ഇ​ന​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​രാ​ളി​ൽ​നി​ന്ന് ത​ന്നെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ നി​കു​തി പി​രി​ക്കു​ന്ന​തും ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ ഡി ​ആ​ൻ​ഡ്​ ഇ.​ഒ ലൈ​സ​ൻ​സ് ഫീ​സ് കു​ത്ത​നെ കൂ​ട്ടി വാ​ങ്ങു​ന്ന​താ​യും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് ഇ​ല്ലാ​ത്ത കു​ടി​ശ്ശി​ക രേ​ഖ​പ്പെ​ടു​ത്തി പ​ണം പി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ൽ നി​കു​തി അ​ട​ക്കം അ​ട​ച്ച പ​ല​ർ​ക്കും പ​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ഴ​യ ര​സീ​തു​മാ​യി വ​ന്ന​വ​ർ​ക്ക് അ​ട​ച്ച തു​ക അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് വ​ക​വെ​ക്കാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മു​മ്പ് അ​ട​ച്ച രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ലാ​ത്ത​വ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ഇ- ​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വം മൂ​ല​മു​ണ്ടാ​കു​ന്ന ഇ​ത്ത​രം പി​ഴ​വു​ക​ൾ തീ​ർ​ക്കാ​ൻ പ​ല​വ​ട്ടം ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി ഇ​റ​ങ്ങേ​ണ്ട ദു​ര​വ​സ്ഥ​യും ഉ​ണ്ട്. സ​മ​യ ന​ഷ്ടം മാ​ത്ര​മ​ല്ല സാ​മ്പ​ത്തി​ക ന​ഷ്ട​വും സ​ഹി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxincome taxtraderseranakulam news
News Summary - In addition to tax increase, debt fraud; Dark feet for traders
Next Story