887 സ്ഥാപനങ്ങളിൽ പരിശോധന; 53 എണ്ണത്തിന് നോട്ടിസ്
text_fieldsകൊച്ചി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 887 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. പിഴ ഇനത്തിൽ വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് 17,400 രൂപ ഈടാക്കി. പരിശോധനയിൽ 69 ടീമുകൾ പങ്കെടുത്തു. ഏപ്രിലിൽ ഹെൽത്തി കേരളയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിരുന്നു.
പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടാതെ, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മലിനജലം പുറത്തേക്ക് ഒഴുക്കുക, മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാതിരിക്കുക, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഓടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകൾ മലിനമാക്കുക, ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.