Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോവിഡ് ചികിത്സക്ക്​...

കോവിഡ് ചികിത്സക്ക്​ ഇൻഷുറൻസ് തുക നൽകിയില്ല; 76,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
compensation
cancel

കൊ​ച്ചി: കാ​ഷ്​​ലെ​സ് ചി​കി​ത്സ​ക്ക്​ അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും ചി​കി​ത്സ ചെ​ല​വ് ന​ൽ​കാ​തി​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി 76,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ജി​ല്ല ഉ​പ​ഭോ​ക്​​തൃ ഫോ​റം.

സ്റ്റാ​ർ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ർ​മി​ക ക​ച്ച​വ​ട രീ​തി​യു​മാ​ണെ​ന്ന് ഫോ​റം നി​രീ​ക്ഷി​ച്ചു.

ചി​കി​ത്സ ചെ​ല​വാ​യി 46,203 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വു​മാ​യി 30,000 രൂ​പ​യും ന​ൽ​കാ​നാ​ണ്​ ഉ​ത്ത​ര​വ്. പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി റെ​ജി ജോ​ൺ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ഡി.​ബി. ബി​നു പ്ര​സി​ഡ​ന്റും വി. ​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​മാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.

വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​യു​ടെ ഗ്രൂ​പ്​ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഡ്രൈ​വ​റാ​യ പ​രാ​തി​ക്കാ​ര​ൻ റെ​ഡ് കാ​ർ​പ്പ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ത്ത​ത്. 2021 ജ​നു​വ​രി​യി​ൽ പ​രാ​തി​ക്കാ​ര​ന്​ ഡെ​ങ്കി​പ്പ​നി​യും കോ​വി​ഡും ബാ​ധി​ച്ച​താ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പോ​ളി​സി വ്യ​വ​സ്ഥ പ്ര​കാ​രം കാ​ഷ്​​ലെ​സ്​ ചി​കി​ത്സ​ക്ക്​ അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും ആ​ശു​പ​ത്രി ചെ​ല​വ് ന​ൽ​കാ​ൻ എ​തി​ർ​ക​ക്ഷി ത​യാ​റാ​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ എം ​പാ​ന​ൽ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് ചി​കി​ത്സ സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, ക്ലെ​യിം അ​നു​വ​ദി​ക്കാ​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ അ​സ്സ​ൽ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​തി​ർ​ക​ക്ഷി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationCovid treatment
News Summary - Insurance did not pay for covid treatment; Judgment to pay compensation of Rs.76,000
Next Story