പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലം നിർമാണം നിലച്ചിട്ട് ആറ് മാസം
text_fieldsചെറായി: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ നിർമാണം നിലച്ചിട്ട് ആറു മാസം പിന്നിടുന്നു. കരാറുകാരന് പൊതുമരാമത്ത് 3.5 കോടി കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് താൽക്കാലികമായി പണി ഉപേക്ഷിച്ച് പോയതെന്നാണ് സൂചന. തീരദേശത്തിന്റെ സ്വപ്നമായ ഈ പാലത്തിനായി രണ്ട് വർഷത്തോളം പലവിധ ശ്രദ്ധേയ സമരങ്ങൾ ആക്ഷൻ കൗൺസിൽ നടത്തിയിരുന്നു. 2018ൽ മുൻ മന്ത്രി എസ്. ശർമ ശിലാസ്ഥാപനം നടത്തിയ പാലം ഒരു വർഷത്തിന് ശേഷമാണ് നിർമാണം തുടങ്ങിയത്. 24 കോടി ആയിരുന്നു എസ്റ്റിമേറ്റ്.
പിന്നീട് ഇത് 26 കോടിയായി ഉയർത്തി. എന്നാൽ, പല കുറി പല കാരണങ്ങൾ കൊണ്ട് പാലത്തിന്റെ നിർമാണം ഇടക്കിടെ നിലക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ആറുമാസമായി പണികൾ നിർത്തി െവച്ചിട്ട്. ഇതുവരെ തൂണുകൾ പൂർത്തിയാക്കുകയും മൂന്ന് സ്പാനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നാലുവർഷം പിന്നിട്ടിട്ടും 50 ശതമാനത്തിലധികം പണികൾ ബാക്കി കിടക്കുകയാണ്.
It has been six months since the construction of Pallipuram Convent Beach Bridge stoppedസംസ്ഥാന പാതയെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർഥ്യമായാൽ അവധി ദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും ചെറായി, മുനമ്പം ബീച്ചു റോഡുകളിലും തീരദേശ റോഡിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. എന്നാൽ, പാലം നിർമാണം നിലച്ച് നാളേറെ ആയിട്ടും യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ എം.എൽ.എ ഇടപെട്ട് തീരദേശത്തിന്റെ ചിരകാല അഭിലാഷമായ പാലം യാഥാർഥ്യമാക്കണമെന്ന് എൻ.സി.പി ജില്ല സെക്രട്ടറി വി. എക്സ്. ബനഡിക്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.