Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവേണം ലഹരി വിമോചന...

വേണം ലഹരി വിമോചന കേന്ദ്രത്തിന്​ ‘മുക്തി’ പ്രവർത്തനം നിലച്ചിട്ട് ആറ് മാസം

text_fields
bookmark_border
വേണം ലഹരി വിമോചന കേന്ദ്രത്തിന്​ ‘മുക്തി’ പ്രവർത്തനം നിലച്ചിട്ട് ആറ് മാസം
cancel

കൊ​ച്ചി: ജി​ല്ല​യി​ൽ ല​ഹ​രി​ക്കേ​സു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും കു​ത്ത​നെ ഉ​യ​രു​മ്പോ​ഴും ല​ഹ​രി​ബാ​ധി​ത​രെ ചി​കി​ത്സി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ന് മു​ക്തി​യി​ല്ല. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ൽ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​മാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ആ​റു​മാ​സം പി​ന്നി​ടു​ന്ന​ത്. എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​മു​ക്തി ല​ഹ​രി​വ​ർ​ജ​ന മി​ഷ​ന് കീ​ഴി​ലാ​ണ് 2019 ഫെ​ബ്രു​വ​രി 22ന് ​ജി​ല്ല​യി​ലെ ചി​കി​ത്സാ​കേ​ന്ദ്രം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പേ ​വാ​ർ​ഡ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ, മൂ​ന്ന് സ്റ്റാ​ഫ് ന​ഴ്സ്, മൂ​ന്ന് സെ​ക്യൂ​രി​റ്റി, ഒ​രു ക്ലീ​നി​ങ്​ സ്റ്റാ​ഫ് അ​ട​ക്കം പ​ത്ത് ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ 10 രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മി​ക​ച്ച സേ​വ​ന​മാ​ണ് ഇ​വി​ടെ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് നാ​ല് വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ഒ.​പി​യി​ലും ഐ.​പി.​യി​ലു​മാ​യി ല​ഹ​രി വി​മോ​ച​ന കേ​ന്ദ്രം ആ​ശ്വാ​സ​മേ​കി​യ​ത് 7423 പേ​ര്‍ക്കാ​ണ്. എ​ന്നാ​ൽ, വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ താ​ൽ​പ​ര്യ​ക്കു​റ​വും പി​ന്നീ​ട് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്കാ​യി​രു​ന്നു കേ​ന്ദ്രം ആ​ശ്വാ​സ​മേ​കി​യി​രു​ന്ന​ത്.

സെ​ന്‍റ​റി​ന്​ ക​ണ്ട​ക​ശ​നി​യാ​യി കോ​വി​ഡ്കാ​ലം

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ദ്യ​മാ​യി ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്ട​ക​ശ​നി ആ​രം​ഭി​ച്ച​ത്. ന​ട​ത്തി​പ്പു​കാ​രാ​യ എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്കു​ക​പോ​ലും ചെ​യ്യാ​തെ അ​ന്ന​ത്തെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി. ഡോ​ക്ട​റ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ മ​റ്റ് ജോ​ലി​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ കേ​ന്ദ്ര​​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. തു​ട​ർ​ന്ന് കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞെ​ങ്കി​ലും കേ​ന്ദ്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. ഇ​തി​നി​ടെ പേ ​വാ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ന​ഗ​ര​സ​ഭ​യും ത​മ്മി​ൽ നി​ല​നി​ന്ന ശീ​ത​സ​മ​ര​വും ഇ​തി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. ചി​ല സ്വ​കാ​ര്യ ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു ഈ ​നി​ല​പാ​ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ഏ​റെ നാ​ള​ത്തെ ഇ​ട​പെ​ലു​ക​ൾ​ക്കൊ​ടു​വി​ൽ 2021 ഡി​സം​ബ​ർ ആ​റി​നാ​ണ് വീ​ണ്ടും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.

പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം കൂ​ട്ട പി​രി​ച്ചു​വി​ട​ൽ

കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

മൂ​ന്ന് വ​ർ​ഷ​മാ​ണ​ത്രേ ഇ​വ​രു​ടെ ക​രാ​ർ കാ​ലാ​വ​ധി. എ​ന്നാ​ൽ, ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ എ​ക്സൈ​സ്-​ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ​ക്കു​ണ്ടാ​യ വീ​ഴ്ച​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ത​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ആ​രോ​ഗ്യ വ​കു​പ്പാ​ക​ട്ടെ നി​യ​മ​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ ചൊ​ല്ലി പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യു​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം എ​ക്സൈ​സ് വ​കു​പ്പും നി​യ​മ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പു​മാ​ണ് ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​തി​നാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ന​ഗ​ര​സ​ഭ​യും ഇ​ക്കാ​ര്യ​ത്തി​ൽ പു​ല​ർ​ത്തു​ന്ന മൗ​ന​വും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muktidrug addiction treatment center
News Summary - It should be six months since the 'mukti' operation of the drug addiction treatment center has stopped
Next Story