കരിത്തല റോഡ് പൊളിച്ചിട്ട് ആഴ്ചകളേറെ; ദുരിതത്തിലായി ജനങ്ങൾ
text_fieldsകൊച്ചി: കുത്തിപ്പൊളിച്ച് ആഴ്ചകൾ ഏറെ പിന്നിട്ടിട്ടും കരിത്തല കോളനിക്ക് മുന്നിലൂടെയുള്ള റോഡിന് ശാപമോക്ഷമായില്ല. രണ്ടിടങ്ങളിലായ കൾവെർട്ട് പുനർനിർമാണത്തിനായി വഴിയുടെ പകുതിയോളം പൊളിച്ചിട്ടിരിക്കുകയാണ്. റോഡും ശോചനീയമായ അവസ്ഥയിലാണ്. ഇതോടെ ദുരിതത്തിലായത് പ്രദേശത്തെ ജനങ്ങളാണ്. മഴപെയ്യുമ്പോൾ ചളിയും അല്ലാത്ത സമയങ്ങളിൽ കടുത്ത പൊടിശല്യവുമാണ് ജനങ്ങൾ നേരിടേണ്ടി വരുന്നത്. ഇതുമൂലം ശ്വാസതടസ്സമുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
സി.എസ്.എം.എൽ ആണ് ഇവിടെ കൾവർട്ട് നിർമാണത്തിന്റെ ചുമതല വഹിക്കുന്നത്. ഇത് കൂടാതെ ചില വീടുകൾക്ക് മുന്നിൽ കുഴിയെടുത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായും ആക്ഷേപമുണ്ട്.
ഓടകളുടെ നിർമാണവും ഇവിടെ പൂർണതോതിൽ ആയിട്ടില്ല. രണ്ട് വഴിയിലൂടെയെത്തുന്ന ഓടകൾ പരസ്പരം ബന്ധിപ്പിക്കാത്തതടക്കം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വെള്ളം ഒഴുകിപ്പോകാതിരുന്നാൽ കൊതുക് വളരുന്നതിനും പകർച്ചവ്യാധി വ്യാപനത്തിനുമൊക്കെ വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.