ജമാഅത്തെ ഇസ്ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു
text_fieldsകൊച്ചി: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പുവരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്നും അമീർ അഭിപ്രായപ്പെട്ടു.
സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി സാമുദായിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ ജാഗ്രത വേണം. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നതടക്കമുള്ള കാര്യങ്ങളും പങ്കുവെച്ചു.
ജില്ല പ്രസിഡന്റ് ജമാൽ പാനായിക്കുളം, കെ. നജാത്തുല്ല, ഷക്കീൽ മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലാറ്റിൻ ആർച് ബിഷപ് ഹൗസ് പി.ആർ.ഒ ഫാ. യേശുദാസ് പഴമ്പിള്ളി, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ സംഘത്തെ സ്വീകരിച്ചു. ഓക്സിലറി ആർച് ബിഷപ് ആന്റണി വല്ലുങ്കൽ, വികാർ ജനറൽമാരായ ഫാ. മാത്യു കല്ലിങ്കൽ, ഫാ. മാത്യു എലഞ്ഞിമിറ്റം, കെ.ആർ.എൽ.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.