ഗൂഗ്ൾ മത്സരത്തിൽ കൊച്ചിയിലെ റിയാഫൈ ആഗോള ജേതാക്കൾ
text_fieldsകൊച്ചി: ഗൂഗ്ൾ ഈ വർഷം നടത്തിയ ബിൽഡ് ആൻ ഏജൻറ് മത്സരത്തിൽ ആഗോള വിജയികളായി കൊച്ചി ആസ്ഥാനമായ റിയാഫൈ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ഫെഡറൽ ബാങ്കിനായി ഫെഡി എന്ന പേരിൽ റിയാഫൈ വികസിപ്പിച്ച വെർച്വൽ അസിസ്റ്റൻറ് എസ്സിക്കാണ് അവാർഡ്. 21 ഫൈനലിസ്റ്റുകളിൽ രണ്ടാം സ്ഥാനക്കാരാണ് റിയാഫൈ.
ഗൂഗ്ളിെൻറ െഡവലപ്പർ പങ്കാളികളിൽ ഒരാളെന്ന അംഗീകാരത്തിനൊപ്പം 10,000 യു.എസ് ഡോളർ കാഷ് പ്രൈസും അവാർഡിൽ ഉൾപ്പെടുന്നു. ഗൂഗ്ളിെൻറ ബിസിനസ് സന്ദേശ പ്ലാറ്റ്ഫോമിൽ നൂതന അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനാണ് ബിൽഡ് ആൻ ഏജൻറ് മത്സരം സംഘടിപ്പിക്കുന്നത്. ബിസിനസ് സന്ദേശങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ വേദിയിൽ സുപ്രധാന പരിവർത്തനങ്ങൾ തിരിച്ചറിയാൻ ഇത് ലക്ഷ്യമിടുന്നു.
മെഷീൻ ലേണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് എന്നിവക്കൊപ്പം റിയാഫൈയുടെ പ്രൊപ്രൈറ്ററി സ്മാർട്ട് സെർച്ച് എൻജിൻ കൂടി ഉൾപ്പെടുന്ന സവിശേഷമായ സംയോജനമാണ് ഫെഡി എസി ഉപയോഗിക്കുന്നത്. സുഹൃത്തുക്കളായ ആറ് ബിരുദധാരികൾ ചേർന്ന് 2013ൽ രൂപംകൊടുത്തതാണ് റിയാഫൈ.
സി.ഇ.ഒ ജോൺ മാത്യു, സി.ഒ.ഒ നീരജ് മനോഹരൻ, കെ.വി. ശ്രീനാഥ്, ബെന്നി സേവ്യർ, ജോസഫ് ബാബു, ബിനോയ് ജോസഫ് എന്നിവരാണ് റിയാഫൈ ടീമിെൻറ നേതൃത്വത്തിൽ. ഗൂഗ്ൾ, ആപ്പിൾ, സീമെൻസ്, സോണി എന്നിവയുമായി റിയാഫൈ മുമ്പ് പങ്കാളികളായിരുന്നു.
2015 മുതൽ അഞ്ചുവർഷം തുടർച്ചയായി ഗൂഗ്ൾ വാർഷിക െഡവലപ്പർ കോൺഫറൻസായ ഐ.ഒയിൽ (ഐ/ഒ) ഫീച്ചർ ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ െഡവലപ്പറാണ് റിയാഫൈ. ഇവരുടെ കുക്ക്ബുക്ക് ആപ് ആഗോളശ്രദ്ധ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.