കൊച്ചി ബിനാലെ വെനീസിലേതിനോട് കിടപിടിക്കുന്നത് -മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: കോവിഡ് മഹാമാരിക്കുശേഷം നടക്കുന്ന കൊച്ചി ബിനാലെക്ക് മികച്ച പങ്കാളിത്തം ഇതിനകം ലഭിച്ചതായി മന്ത്രി പി. രാജീവ്. അവിസ്മരണീയ അനുഭവമാണ് ബിനാലെ സമ്മാനിക്കുന്നതെന്നും കലാപ്രദർശനം കണ്ടശേഷം ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ അദ്ദേഹം പ്രതികരിച്ചു.
ബിനാലെയുടെ ഇത്തവണത്തെ പ്രമേയംതന്നെ പ്രധാനപ്പെട്ടതാണ്. ‘നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും’ ക്യൂറേറ്റർ ഷുബിഗി റാവുവിന്റെ പ്രസ്താവനയിലെ വാക്കുകൾതന്നെ കൂടിച്ചേരുമ്പോൾ മനോഹരമായ ഇൻസ്റ്റലേഷനായി തീരുന്നുണ്ട്.
സ്റ്റുഡന്റ്സ് ബിനാലെ പുതുതലമുറയെ കലയിലേക്ക് ആകർഷിക്കുന്നതാണ്. വെനീസിലെ ബിനാലെയോട് കിടപിടിക്കാനാകുന്ന തലത്തിലേക്ക് കൊച്ചി ബിനാലെ വളർന്നത് മലയാളിക്ക് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ഭാര്യ വാണി കേസരി, മുൻ മേയർ കെ.ജെ. സോഹൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. മന്ത്രിയെയും സംഘത്തെയും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു. പ്രദർശനവേദിയിൽ കണ്ടുമുട്ടിയ ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനുമായി മന്ത്രി കുശലം പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.