കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണത്തിന് തുടക്കം
text_fieldsമൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ച റോഡിന്റ ആദ്യ നവീകരണമാണ് നടക്കുന്നത്. നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതടക്കം നിർമാണ പ്രവർത്തനത്തിലുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കുണ്ടന്നൂർ മുതൽ മൂന്നാർ വരെയാണ് ദേശീയ പാത വികസനം നടക്കുന്നത്. ഇ.കെ.കെ ഇൻഫ്രസ്ട്രക്ചർ കമ്പനിയാണു നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമത്.
രണ്ട് വർഷം കൊണ്ട് ദേശീയപാത നവീകരണം പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. 1073.8 കോടി രൂപയാണ് ചെലവ്. കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമ്പത് പാലങ്ങൾ വീതി കൂട്ടാനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ റോഡിന്റെ ഇരു വശങ്ങളിലുമായി 186 കിലോമീറ്റർ ദുരം പുതിയ കാനകൾ നിർമിക്കുകയും മോശമായവ നവീകരിക്കുകയും ചെയ്യും. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.
റോഡിന്റെ ഇരുവശങ്ങളിലും കുഴിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ദേശീയപാതയിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
പകൽ അധികം പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ തൽക്കാലം ഗതാഗതത്തെ വലിയ തോതിൽ ബാധിച്ചു തുടങ്ങിയിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്തോറും ഗതാഗത നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.