കൊച്ചി മെട്രോയും ഉമ്മൻ ചാണ്ടിയും
text_fields1999ൽ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. പദ്ധതിയുടെ ഡി.പി.ആർ നടക്കുന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004ൽ. 2006ൽ നിർമാണം തുടങ്ങി 2010ൽ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. സ്വകാര്യ പങ്കാളിത്തം വേണമെന്ന നിര്‍ദേശത്തോടെ കേന്ദ്രം എതിര്‍പ്പ് ഉന്നയിച്ചു. തുടർന്ന് 2007ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയാണ് കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. 2011ൽ ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിപദത്തിൽ എത്തിയപ്പോഴാണ് നിർമാണത്തിലേക്ക് കടന്നതും കാലാവധി തീരുംമുമ്പ് പരീക്ഷണ ഓട്ടം അടക്കം പൂർത്തിയാക്കിയതും. പിന്നീട് ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് 2017 ജൂൺ 17നാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. എന്നാൽ, ആ ചടങ്ങിലേക്ക് ഉമ്മൻ ചാണ്ടിക്ക് ക്ഷണം ലഭിച്ചില്ല.
പിറ്റേന്ന് ഉമ്മർ ചാണ്ടിയും മറ്റ് നേതാക്കളും അണികളും ഉള്‍പ്പെട്ട സംഘം മെട്രോയിൽ ജനകീയയാത്ര നടത്തി പ്രതിഷേധിച്ചു. വലിയ ആൾക്കൂട്ടവുമായുള്ള ഉമ്മൻ ചാണ്ടിയുടെ ‘പ്രതിഷേധ മെട്രോ യാത്ര’ കോടതി കയറുന്നതിലാണ് കലാശിച്ചത്. നിയമവിരുദ്ധമായി കൂട്ടംചേർന്നെന്നും മെട്രോക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. 2021ൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ മെട്രോ ജനകീയയാത്ര കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.