മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ
text_fieldsകൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ യാത്രക്കാർക്കായി കുരുക്കില്ലാത്ത ബദൽ റൂട്ടുകൾ നിർദേശിച്ച് ട്രാഫിക് പൊലീസ്.
എറണാകുളം ഭാഗത്തുനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാമംഗലം, അഞ്ചുമന, പൈപ്പ് ലൈൻ റോഡ്, തോപ്പിൽ ജങ്ഷൻ, മേരിമാത റോഡ്, ഇല്ലത്തുമുകൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഓലിമുകൾ ജങ്ഷൻവഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇടപ്പള്ളി ബൈപാസ് ജങ്ഷനിൽനിന്ന് മരോട്ടിച്ചോട് റോഡിലൂടെ തോപ്പിൽ ജങ്ഷനിലെത്തി മേരിമാത റോഡ്, ഇല്ലത്തുമുഗൾ-മരോട്ടിച്ചോട് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷൻ, ഭാരത് മാതാ കോളജ് വഴി സീപോർട്ട്-എയർപോർട്ട് റോഡിലെത്തി യാത്ര ചെയ്യാവുന്നതാണ്. ഇതേ റൂട്ടിലൂടെ കാക്കനാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് തിരിച്ചും യാത്ര ചെയ്യാവുന്നതാണ്. വൈറ്റില, കലൂർ, കതൃക്കടവ് ഭാഗങ്ങളിൽനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്മനം, പുതിയറോഡ്, തൈക്കാവ്, വെണ്ണല വഴിയും കൂടാതെ ചക്കരപ്പറമ്പ്, വെണ്ണല വഴിയും ശ്രീകല റോഡ്, ലെനിൻ സെന്റർവഴി വിഗാർഡ് ജങ്ഷനിലെത്തി പാലച്ചുവട് വഴി ഈച്ചമുക്കിലേക്കും ഈച്ചമുക്ക് വഴി സീപോർട്ട്-എയർപോർട്ട് റോഡിലേക്കും തുതിയൂർവഴി ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വഴിയും യാത്ര ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.