കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഗതാഗതത്തിന് ബദൽ റൂട്ടുകൾ നിശ്ചയിക്കും
text_fieldsകൊച്ചി: മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗതം സുഗമമാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കെ.എം.ആർ.എൽ ചർച്ച നടത്തി. കഴിഞ്ഞ ദിവസം ലോക് നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിലെ ജനപ്രതിനിധികളും പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജി.സി.ഡി.എ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മെട്രോ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് പരിശോധന നടത്തി തയാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് മുമ്പാകെ സമർപ്പിച്ച് നിർദേശങ്ങൾ തേടി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും പൊതുജനങ്ങളെ സഹായിക്കുന്നതിന് ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദേശിച്ചു. ജനപ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി ബദൽ റൂട്ടുകൾ അന്തിമമായി നിശ്ചയിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.