കൊച്ചി മെട്രോ; സെന്റ് മൈക്കിൾസ് പള്ളി വളപ്പിൽ സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതുമാറ്റി
text_fieldsകാക്കനാട്: കൊച്ചി മെട്രോക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ പിഴുതുമാറ്റി.
ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിവളപ്പിൽ സ്ഥാപിച്ചിരുന്ന സർവേക്കല്ലുകളാണ് ഇടവകാംഗങ്ങൾ പിഴുതുമാറ്റിയത്. ഞായറാഴ്ച കുർബാനക്ക് എത്തിയവരായിരുന്നു ഇളക്കി മാറ്റിയത്. ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം നൽകി പള്ളിയുടെ 14 സെൻറ് ഏറ്റെടുത്തിരുന്നു. രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നിശ്ചിത മെട്രോ സ്റ്റേഷനുകൾക്കുവേണ്ടിയാണ് വെള്ളിയാഴ്ച മെട്രോ അധികൃതർ കല്ലുകൾ സ്ഥാപിച്ചത്. വാർഡ് കൗൺസിലർ കെ.എക്സ്. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നേരത്തേ മെട്രോക്കായി പള്ളിയുടെ 14 സെൻറ് നൽകിയതാണെന്നും ഇപ്പോൾ പള്ളിയോടുചേർന്ന് മെട്രോ സ്റ്റേഷൻ സ്ഥാപിക്കാൻ വീണ്ടും സ്ഥലമെടുക്കുന്നത് നീതിയല്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. പള്ളിയുടെ എതിർവശത്തെ സ്ഥലം വിട്ടുനൽകാമെന്നും അവർ വ്യക്തമാക്കി. വികസനത്തിനെതിരല്ലെന്നും എതിർ വശത്തെ സ്ഥലം പ്രയോജനപ്പെടുത്തി മെട്രോ സ്റ്റേഷൻ സ്ഥാപിക്കണമെന്നും ഇടവകാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.