കൊച്ചി മെട്രോ വാട്ടർ മെട്രോ; യാത്ര ആസ്വദിച്ച് 600ലേറെ വയോജനങ്ങൾ
text_fieldsകൊച്ചി: 60 വയസ്സിനു മുകളിലുള്ള 600 പേരടങ്ങുന്നവരുടെ സംഘം കൊച്ചി മെട്രോ റെയിലിലും വാട്ടർ മെട്രോയിലും യാത്ര നടത്തി. കോട്ടയം വാഴൂർ ഗ്രാമപഞ്ചായത്തിൽനിന്നാണ് ഇവർ എത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജിയുടെ നേതൃത്വത്തിൽ മെംബർമാരടക്കം 55 വളന്‍റിയർമാരുൾപ്പെടെ 655 പേരടങ്ങുന്നതായിരുന്നു സംഘം. കെ.എം.ആർ.എല്ലിന്‍റെ സഹകരണത്തോടെയായിരുന്നു യാത്ര.
16 ബസുകളിലായി രാവിലെ 10ന് സംഘം തൃപ്പൂണിത്തുറയിൽനിന്ന് രണ്ടായി തിരിഞ്ഞാണ് യാത്ര നടത്തിയത്. മാധ്യമങ്ങളിലൂടെ മാത്രം കണ്ടും കേട്ടുമറിഞ്ഞ മെട്രോ റെയിൽ യാത്രയാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. വലിയ സന്തോഷത്തോടെയാണ് ഇവർ വാഴൂരിലേക്ക് മടങ്ങിയത്.
മെട്രോയുടെ ഭാഗത്തുനിന്നുള്ള സഹകരണം വളരെ വലുതായിരുന്നു എന്നും ഇത്രയധികം പേർക്ക് നൂതന ഗതാഗത സംവിധാനങ്ങൾ പരിചയപ്പെടുത്താനായതിൽ സന്തോഷമുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഒരുമിച്ചെത്തിയ ഇത്രയധികം ആളുകൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ സൗകര്യങ്ങൾ ഒരുക്കാനായതിലും ഇത്ര വലിയ പിന്തുണ ലഭിക്കുന്നതരത്തിലേക്ക് മെട്രോ മുന്നേറിയതിലും അഭിമാനമുണ്ടെന്ന് കെ.എം.ആർ.എൽ അധികൃതരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.