രാജ്യത്ത് മികവിൽ മുന്നിൽ കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസ്
text_fieldsകൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫിസിനുള്ള പുരസ്കാരം കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന്. ന്യൂഡൽഹിയിലെ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽനിന്ന് കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസർ ടി.ആർ. മിഥുൻ അവാർഡ് ഏറ്റുവാങ്ങി.
പാസ്പോർട്ട് ഓഫിസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഓഫിസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറുലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും കൊച്ചി ഓഫിസ് കൈകാര്യം ചെയ്തു. പ്രതിദിനം 3700ഓളം പാസ്പോർട്ട് അപേക്ഷകളും സ്വീകരിക്കുന്നു.
പാസ്പോർട്ട് അപേക്ഷകന് അയക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സമയപരിധിയിൽ രാജ്യത്ത് കൊച്ചി ഓഫിസ് മുന്നിലാണ്. തീരുമാനമാകാത്ത പാസ്പോർട്ട് അപേക്ഷകളുടെ എണ്ണം പരമാവധി കുറക്കുക, പാസ്പോർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക എന്നീ ലക്ഷ്യത്തോടെ സമൂഹ മാധ്യമ സെല്ലും കൊച്ചി ഓഫിസിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മികച്ച ഗ്രാൻറിങ് ഓഫിസറിനുള്ള പുരസ്കാരം കൊച്ചി റീജനൽ ഓഫിസിലെ എം.എൻ. ബർട്ടിനും മികച്ച വെരിഫിക്കേഷൻ ഓഫിസറിനുള്ള പുരസ്കാരം ലിയാന്റോ ആൻറണിക്കും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.