കൊച്ചിയുടെ പുതിയ കടൽത്തീരം അപകട മുനമ്പാകുന്നു
text_fieldsഫോർട്ട്കൊച്ചി: ബീച്ച് റോഡിനോട് ചേർന്ന പുതിയ തീരം കാണാൻ നല്ല ഭംഗിയാണെങ്കിലും അപകടം പതിയിരിക്കുന്നത് പലരും തിരിച്ചറിയുന്നില്ല.
ഫോർട്ട്കൊച്ചി തീരത്ത് മാലിന്യം നിറഞ്ഞതോടെ അധികപേരും പുതിയ തീരത്തിലേക്ക് മാറിത്തുടങ്ങി. ഫോർട്ട്കൊച്ചി തീരം ശോഷിച്ചു വരുന്നതും പുതിയ തീരത്തിലേക്ക് ആളുകളെ ആകർഷിച്ചു. ഫോർട്ട്കൊച്ചി കടപ്പുറത്തെ മാലിന്യങ്ങൾ ഏറക്കുറെ ഇല്ലാതായെങ്കിലും പലരും ഇഷ്ടപ്പെടുന്നത് പുതിയ തീരമാണ്. ഇവിടെ കനോയിങ്, കയാക്കിങ് അടക്കമുള്ള പരിശീലനവും നടക്കുന്നുണ്ട്. എന്നാൽ, സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ അധികാരികൾ തയാറാകുന്നില്ല. കുളിക്കാനിറങ്ങുന്ന കുട്ടികൾ ഉൾപെടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്നത് പതിവായി. വെള്ളിയാഴ്ച ഇവിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി തിരയിലകപ്പെട്ട് മുങ്ങിമരിച്ചിരുന്നു. ശനിയാഴ്ചയും കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപെട്ടു. മത്സ്യത്തൊഴിലാളികൾ കണ്ടത് കൊണ്ട് കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. ഇവിടെ ലൈഫ് ഗാർഡുകൾ ഇല്ല.
ഫോർട്ട്കൊച്ചി കടപ്പുറത്ത് ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള ബീച്ച് റോഡിൽ ബീച്ചിൽ ലൈഫ് ഗാർഡിന്റെ സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.