‘കൂട്ടം’ കുടുംബ കൂട്ടായ്മ വാർഷികം ആഘോഷിച്ചു
text_fieldsകൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി പത്താം വാർഷികം ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു
കൊച്ചി : അശരണരെ സഹായിക്കാനുള്ള മനസ്സ് സമൂഹത്തിൽ വളർന്നുവരണമെന്ന് ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി പത്താം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന ചികിത്സാ ചിലവുകളും ജീവിത പ്രതിസന്ധികളും പലരെയും വല്ലാതെ അലട്ടുന്നുണ്ട്. അത്തരക്കാരെ സഹായിക്കാനും ചേർത്ത് നിർത്താനുമുള്ള മനസ്സും പ്രവർത്തനവും ലഹരി വിരുദ്ധ കൂട്ടായ്മകളും കാലഘട്ടത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ കൂട്ടം ചീഫ് സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരങ്ങളായ ബാല, സീമ ജി നായർ , ജീവകാരുണ്യ പ്രവർത്തക ഉമ പ്രേമാനന്ദൻ എന്നിവർ മുഖ്യതിഥികളായി. സംവിധായകരായ രഘു ചാലിയാർ, എൻ.എൻ ബൈജു, നിർമാതാവ് ഷാൽ ബാബു, പ്രിയ ശ്രീജിത്ത്, സോജൻ വർഗീസ് ഏഞ്ചൽ, കൂട്ടം സെക്രട്ടറി ഇന്ദ്രപാലൻ തോട്ടത്തിൽ, പ്രസിഡന്റ് ആൻറണി മാത്യു, കൺവീനർ പി. കെ. പ്രകാശൻ, രാധാകൃഷ്ണൻ, വി. വിധുകുമാർ തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ സുരേഷ്കുമാർ, രജനി കൊടുവള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധ റാലി ജസ്റ്റിസ് മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണർ ജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

